×
login
മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ കുറ്റക്കാര്‍, അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയത്; ജാമ്യാപേക്ഷ ഹൈക്കോടതി‍ തള്ളി

മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ മൂന്ന് പേരും ഉന്നത സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.

കൊച്ചി : മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ കുറ്റക്കാര്‍. പ്രതികളായ റോജി അഗസ്റ്റിന്‍,  ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  

മരം മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമേറിയതാണ്. സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ മൂന്ന് പേരും ഉന്നത സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഗുരുതരമായ തെളിവുകളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്.  

ജാമ്യാപേക്ഷയില്‍ കോടതി കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ  കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. മുറിച്ചുകടത്തിയ തടികളും, രേഖകളും പിടിച്ചെടുത്തിട്ടുള്ളതിനാല്‍  വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  

എന്നാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വില്ലേജ് അധികാരികളുമായി പ്രതികള്‍ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.  

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.