login
മുട്ടില്‍ വനംകൊള്ളക്കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതി‍യില്‍

വനംവകുപ്പ് ഉദ്യോഗസ്ഥരെ വനം മുറിക്കുന്നതിന് മുമ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

കൊച്ചി : മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. മേപ്പാടി റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ക്കെതിരെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.  

റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു നീക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വനം മുറിക്കുന്നതിന് മുമ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത് കൂടാതെ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അതിനിടെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തില്‍ നിന്നും കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ മാറ്റി. ഭരണപരമായ കാരണങ്ങളാല്‍ മാറ്റുന്നുവെന്നാണ് ഇതിന് മറുപടി നല്‍കിയത്. മരം മുറിച്ച് കടത്തിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് കോഴിക്കോട് ഫ്‌ളയിങ് സ്വ്കാഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറായിരുന്നു. അഞ്ച് ഡിഎഫ്ഒമാരാണ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫ്‌ളയിങ് സ്‌ക്വാഡിലേക്ക് തന്നെ മടങ്ങാനാണ് ധനേഷിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകരം പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്.

 

  comment

  LATEST NEWS


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍


  യുപിക്കെതിരെ വ്യാജ പ്രചരണം: മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിചേര്‍ത്തു; നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെ ട്വിറ്ററിനെതിരെ ആദ്യ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.