×
login
'കെ.കെ. രമ‍'യുടെ കൈക്ക് പരിക്കുണ്ടോ എന്നറിയില്ല, പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല; പ്രസ്താവന ചര്‍ച്ചയായതോടെ മാറ്റി പറഞ്ഞ് എം.വി. ഗോവിന്ദന്‍

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും കെ.കെ. രമ എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം : കെ.കെ. രമയുടെ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസാണ്. ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ ദിവസം എംഎല്‍എ സച്ചിന്‍ദേവും എം.വി. ഗോവിന്ദനും നടത്തിയ പരാമര്‍ശങ്ങളും ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയും കെ.കെ. രമ തന്നെ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പ്രസ്താവന.  

കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്നായിരുന്നു എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് പോലീസാണെന്നാണ് അദ്ദേഹം മാറ്റി പറഞ്ഞു. രമയുടെ കൈക്ക് പരിക്കുണ്ടോ ഇല്ലയോ എന്നറിയില്ല. പാര്‍ട്ടി തലത്തില്‍ ഇക്കാര്യം ഇനിയും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് എം.വി. ഗോവിന്ദന്റെ പുതിയ പ്രതികരണം.


അതേസമയം ഡോക്ടര്‍ എക്‌സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണ്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എക്‌സറേ തന്റേതാണെങ്കില്‍ പൊട്ടലില്ലാത്ത കൈക്ക് പ്ലാസ്റ്ററിട്ടതിന് ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ. രമ അറിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും  കെ.കെ. രമ എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്. നിയമസഭാ സംഘര്‍ഷം തനിക്കെതിരെ വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെന്നുമാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.