×
login
സ്പിരിറ്റിന്റെ വില വര്‍ധിക്കുന്നു, ലഭ്യതക്കുറവുണ്ട്; സംസ്ഥാനത്തെ മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

കേരളത്തില്‍ വളരെ ചെറിയ തോതില്‍ മാത്രമാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. സ്പിരിറ്റിന്റെ വില വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബീവറേജസ് കോര്‍പറേഷന്‍ തന്നെ വലിയ നഷ്ടത്തിലാണെന്നും എക്‌സൈസ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യ വില കൂട്ടേണ്ടിവരുമെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. സംസ്ഥാനത്തെ മദ്യ ഉത്പ്പാദനത്തിനുള്ള സ്പിരിറ്റ് ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.  

സ്പിരിറ്റിന്റെ വില വര്‍ധിച്ചത് സംസ്ഥാനത്തെ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പ്പാദിപ്പിക്കുന്നില്ല. കേരളത്തില്‍ അവശ്യമുള്ളതില്‍ വളരെ കുറച്ച് മാത്രമാണ് ഉത്പ്പാദനം നടക്കുന്നതെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു.  

കേരളത്തില്‍ വളരെ ചെറിയ തോതില്‍ മാത്രമാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. സ്പിരിറ്റിന്റെ വില വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബീവറേജസ് കോര്‍പറേഷന്‍ തന്നെ വലിയ നഷ്ടത്തിലാണെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വില കുറഞ്ഞ മദ്യമായ ജവാന്റെ ഉത്പ്പാദനം കുറച്ചിരിക്കുകയാണ്. ഉത്പ്പാദനത്തിന് ആവശ്യമായ സ്പിരിറ്റ് ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.  


എന്നാല്‍ കൂടുതല്‍ ആവശ്യക്കാരുള്ള ജവാന്റെ ഉത്പ്പാദനം കൂട്ടണമെന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം 8000 കേസ് ജവാനാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇത് 18,000 കെയ്‌സാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഒപ്പം ജവാന്റെ വിലയില്‍ 60 രൂപ കൂട്ടി 660 ആക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇത് കൂടാതെ ജവാന്റെ സമാന വിലയുള്ള മദ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ച് വില്‍പ്പന നടത്താനും ബെവ്‌കോ ശ്രമം നടത്തുന്നതായും അരോപണമുണ്ട്.  

അതേസമയം ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.