login
നബാര്‍ഡ്‍ കേരളത്തിന് നല്‍കിയത് റെക്കോര്‍ഡ് തുക; 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത് 13,425 കോടിയുടെ സഹായം

കൈത്തറി മേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് പ്രദര്‍ശനങ്ങള്‍, കര്‍ഷക ഉത്പാദക സംഘങ്ങളുടെ വളര്‍ച്ചയ്ക്കും സ്വയംപര്യാപ്തയ്ക്കും നല്‍കുന്ന ഗ്രാന്റ് സഹായം, സഹകരണ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയും നബാര്‍ഡ് പിന്തുണ നല്‍കിയ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

തിരുവനന്തപുരം: നബാര്‍ഡ് 2020-21ല്‍ കേരളത്തിന് വിതരണം ചെയ്തത് എക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായം. 13,425 കോടി രൂപയാണ് കേരളത്തില്‍ പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയും നബാര്‍ഡ് വിതരണം ചെയ്തത്. 2019-20നെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണിത്.  

ഇതില്‍ 12,847 കോടി രൂപ പുനര്‍വായ്പയായി സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, വിവിധ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. 9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ, എംഎസ്എംഇ മേഖലയിലെ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായി നല്‍കി. ബാക്കി തുകയായ 3,595 കോടി രൂപ ദീര്‍ഘകാല വായ്പയായി കാര്‍ഷിക, കാര്‍ഷികേതര അനുബന്ധ മേഖലകളിലും എംഎസ്എംഇ മേഖലയിലും നല്‍കി.  

2020-21ല്‍ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) നിന്ന് 538 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നബാര്‍ഡ് 30 കോടി രൂപ ഗ്രാന്റ് ധനസഹായമായി ബാങ്കുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സംസ്ഥാന കുടുംബശ്രീ മിഷന്‍ മുഖേനയും വിവിധ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്തു.  

കൈത്തറി മേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് പ്രദര്‍ശനങ്ങള്‍, കര്‍ഷക ഉത്പാദക സംഘങ്ങളുടെ വളര്‍ച്ചയ്ക്കും സ്വയംപര്യാപ്തയ്ക്കും നല്‍കുന്ന ഗ്രാന്റ് സഹായം, സഹകരണ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയും നബാര്‍ഡ് പിന്തുണ നല്‍കിയ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.