×
login
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള അംഗീകൃതപതാകകള്‍ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനമനുസരിച്ച് എന്‍എസ്എസ്സിന്റെ എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും കരയോഗമന്ദിരങ്ങളിലും പ്രവര്‍ത്തകരുടെ ഭവനങ്ങളിലും ആഗസ്ത് 13, 14, 15 തീയതികളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു.

ദേശീയ പതാക സൂര്യോദയത്തിനുശേഷം മാത്രം ഉയര്‍ത്തുകയും സൂര്യാസ്തമയത്തിനു മുമ്പ് താഴ്ത്തുകയും വേണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയതിനാല്‍, പതാക ഉയര്‍ത്തിയ നിലയില്‍ത്തന്നെ രാത്രിയും നിലനിര്‍ത്താവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള അംഗീകൃതപതാകകള്‍ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

 

    comment

    LATEST NEWS


    കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


    കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


    ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


    പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


    തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


    സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.