×
login
നന്ദിത- പ്രണയത്തിന്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ; ചിത്രീകരണം തുടങ്ങി

നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി പതിനേഴിന് വിട്ടുപിരിഞ്ഞ കവിയും, എഴുത്തുകാരിയുമായ നന്ദിതയുടെ സര്‍ഗ്ഗ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു മുഴുനീള ക്യാംപസ് ചിത്രമാണ് നന്ദിത.

ക്യാംപസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞു നില്‍ക്കുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം. ആര്‍ട്‌സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ്.സദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്‍.എന്‍ ബൈജു സംവിധാനം ചെയ്യുന്നു. അമ്പൂരിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു.

നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി പതിനേഴിന് വിട്ടുപിരിഞ്ഞ കവിയും, എഴുത്തുകാരിയുമായ നന്ദിതയുടെ സര്‍ഗ്ഗ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു മുഴുനീള ക്യാംപസ് ചിത്രമാണ് നന്ദിത. പറയത്തക്കതായ കാരണങ്ങള്‍ ഒന്നുമില്ലാതെ, എല്ലാ പ്രീയപ്പെട്ടവരെയും അനാഥരാക്കി കൊണ്ട് ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു നന്ദിത. അവര്‍ ബാക്കി വെച്ചുപോയ ഡയറിക്കുറിപ്പുകള്‍ പിന്നീട് ക്യാംപസിലെ പ്രിയ കവിതകളായി മാറി. ഇന്നും ആ കവിതകള്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു.

പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്ത നന്ദിതയുടെ ജീവിത കഥ, ദൃശ്യഭംഗി ചോര്‍ന്നു പോകാതെ, ചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ചിത്രീകരിക്കുന്നത്. നന്ദിതയായി ഗാത്രി വിജയ് വേഷമിടുന്നു. പുതുമുഖ നടന്‍ ശരത് സദന്‍ ആണ് നായകനായി വേഷമിടുന്നത്.


എം. ആര്‍ട്‌സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ്. സദന്‍ നിര്‍മ്മിക്കുന്ന നന്ദിത എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ - ഗാത്രി വിജയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.കെ. പ്രദീപ്, ഡിഒപി- ജോയി, ഗാനരചന -ഡി.ബി അജിത്, പി.ജി.ലത, സംഗീതം - ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്, പശ്ചാത്തല സംഗീതം- ജോസി ആലപ്പുഴ, മേക്കപ്പ്- ബിനു കേശവ്, പിഅര്‍ഒ- അയ്മനം സാജന്‍

ലെന,ഗാത്രി വിജയ്, ശ്രീജിത്ത് രവി,ശരത്ത് സദന്‍, ശിവജി ഗുരുവായൂര്‍, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗത, വി.മോഹന്‍, സീമ ജി.നായര്‍, അംബിക മോഹന്‍, രാജേഷ് കോബ്ര, ജീവന്‍ ചാക്ക, സുബിന്‍ സദന്‍ ,അഭിജോയ്, അജയ്കുമാര്‍ പുരുഷോത്തമന്‍ ,രതീഷ്, സാരംഗി വി മോഹന്‍, വേണു അമ്പലപ്പുഴ, ജാനകി ദേവി,എന്നിവര്‍ അഭിനയിക്കുന്നു. അമ്പൂരി, വയനാട്, പരുന്തുംപാറ, മുണ്ടക്കയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.