×
login
നരസിംഹ ജ്യോതി പുരസ്‌കാരം ഉണ്ണി മുകുന്ദന്; ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള ജനുവരി 22ന്

പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യ അഥിതി ആയി. ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും. 100ല്‍ പരം ആനകളെ ഗജമേളയില്‍ എഴുന്നളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം. ഈ വര്‍ഷത്തെ ഗജമേളക്ക് 70ല്‍ പരം ആനകളാണ് അണിനിരക്കുന്നത്.

ആനയടി: ആനയടി പഴയിടം ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തില്‍ 2023 ലെ തിരുവുത്സവത്തോട് അനുബന്തിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്കായി ആനയടി ഭരണ സമതി ഏര്‍പ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി പുരസ്‌കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്. മാവേലിക്കര എംപി കൊടികുന്നില്‍ സുരേഷാണ് പുരസ്‌കാരം നല്‍കി ആധരിച്ചത്.

പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യ അഥിതി ആയി. ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും. 100ല്‍ പരം ആനകളെ ഗജമേളയില്‍ എഴുന്നളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം. ഈ വര്‍ഷത്തെ ഗജമേളക്ക് 70ല്‍ പരം ആനകളാണ് അണിനിരക്കുന്നത്.


ജനുവരി 22ന് ആണ് ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള. നരസിംഹ ജ്യോതി പുരസ്‌കാരം എന്ന് പറയുന്നത് സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രിയ, ചലച്ചിത്ര മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികള്‍ക്ക്  ദേവസ്വം കമ്മറ്റിയുടെയും, പൊതുയോഗത്തിന്റെ തീരുമാനത്തോടെ ഭഗവാന്റെ പേരില്‍ കൊടുക്കുന്ന പുരസ്‌കാരം ആണിത്. പുരസ്‌കാരം ലഭിക്കുന്ന എട്ടാമത്തെ ആള്‍ ആണ് ഉണ്ണി മുകുന്ദന്‍.

തെന്നല ബാലകൃഷ്ണ പിള്ള (രാഷ്ട്രീയം), ഡോ. രവിപിള്ള (സാമൂഹികം), വിനിത് (സിനിമ), ലക്ഷ്മി ഗോപാല സ്വാമി (സിനിമ), കെപിഎസി  ലളിത (സിനിമ), മനോജ്. കെ. ജയന്‍ (സിനിമ), വിജയ് യേശുദാസ് (സംഗിതം, സിനിമ) എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍.

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.