×
login
കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍

നൂറ് മില്ലി ഗ്രാം എല്‍എസ്ഡി കൈവശം വക്കുന്നത് പോലും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിന്റെ മൂന്നിരട്ടിയാണ് കണ്ടെടുത്തത്.

കോഴിക്കോട്: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. 18 എല്‍എസ്ഡി സ്റ്റാമ്പുമായി കോഴിക്കോട് പുതിയറ ജയില്‍ റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് ബൈപ്പാസ് റോഡില്‍ പാച്ചക്കലില്‍ സ്‌കൂട്ടറില്‍ മയക്കുമരുന്ന് കടത്തുവെയാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. 

വര്‍ഷങ്ങളായി സിനിമ പരസ്യ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാവ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും വര്‍ധിച്ചുവരുന്നതായി എക്‌സൈസ് ഇന്റലിജിന്റ്‌സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. 

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബുവിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സൈസ്  ഐബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ, കോഴിക്കോട് ഐബി ഇന്‍സ്‌പെക്ടര്‍ പ്രജിത് എ,  എക്‌സൈസ് കമ്മീഷണര്‍ ഉത്തരമേഖല സ്‌ക്വാഡ് അംഗം അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍ ടി, പരപ്പനങ്ങാടി ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ കെ. പ്രദീപ് കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നൂറ് മില്ലി ഗ്രാം എല്‍എസ്ഡി കൈവശം വക്കുന്നത് പോലും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിന്റെ മൂന്നിരട്ടിയാണ് കണ്ടെടുത്തത്.

 

 

  comment

  LATEST NEWS


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍


  ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.