×
login
നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍

ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം  സംഘടനകള്‍. ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. പതിമൂന്ന് സംഘടനകളാണ് യോഗം ചേര്‍ന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പായിരുന്നു യോഗത്തിന്റെ അജണ്ടയെന്ന് പറഞ്ഞിരുന്നെങ്കിലും പ്രധാന ചര്‍ച്ച നാര്‍ക്കോട്ടിക് ജിഹാദ് വിഷയമായിരുന്നു.

ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ മുസ്ലിം സമുദായത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നതെന്നും തെളിവ് ഉദ്ധരിക്കാതെ നടത്തിയ ആരോപണത്തിനെതിരെ മുഴുവന്‍ സംഘടനകള്‍ക്കും കടുത്ത പ്രതിഷേധമുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ക്രിസ്തീയ സമൂഹത്തില്‍ നിന്നും പ്രസ്താവനയെ തള്ളി ആളുകളെത്തി. വിദ്വേഷ പ്രസംഗത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തില്ല. സര്‍വകക്ഷി യോഗം വിളിക്കണമെന്ന അഭിപ്രായം സ്വാഗതാര്‍ഹമാണെന്നും മുസ്ലിം സംഘടന നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു. 

 കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവ തിരുവനന്തപുരത്ത് നടത്തിയ സൗഹൃദ ചര്‍ച്ചയില്‍നിന്ന് പ്രധാന സംഘടനകളെല്ലാം വിട്ടുനിന്നിരുന്നു. ബിഷപ് വിവാദ പ്രസ്താവന പിന്‍വലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യണമെന്ന നിലപാടാണ് ഭൂരിഭാഗം സംഘടനകളും സ്വീകരിച്ചത്. അതോടൊപ്പം ബിഷപ്പിന്റെ പ്രസ്താവനയോട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയ നിലപാടിനെതിരെയും സംഘടനകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും പരാമര്‍ശം തെറ്റായെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും നേരത്തെ പറഞ്ഞിരുന്നു.
 

  comment

  LATEST NEWS


  'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.