login
ആലപ്പുഴയില്‍ സിപിഎം നുണക്കോട്ടകള്‍ തകരുന്നു; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം മുടക്കാന്‍ തൊഴിലുറപ്പ് മുടക്കി

സന്ദീപ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളോട് തൊഴിലെടുക്കാതെ മടങ്ങിപോകാന്‍ ചില സിപിഎം നേതാക്കള്‍ നിര്‍ദ്ദേശിച്ചതായാണ് ആക്ഷേപം.

ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സിപഎമ്മിന് ഭയം. വോട്ട് അഭ്യര്‍ത്ഥിക്കാതിരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ മടക്കി അയച്ചു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ ആര്യാട് പഞ്ചായത്തിലാണ് സംഭവം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി ഇന്നലെ ആര്യാട് പഞ്ചായത്തിലാണ് പര്യടനം നടത്തുകയെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. സന്ദീപ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളോട് തൊഴിലെടുക്കാതെ മടങ്ങിപോകാന്‍ ചില സിപിഎം നേതാക്കള്‍ നിര്‍ദ്ദേശിച്ചതായാണ് ആക്ഷേപം. മസ്റ്റര്‍റോളില്‍ ഒപ്പിട്ട ശേഷം മടങ്ങി പോകാനായിരുന്നു നിര്‍ദ്ദേശം. വേതനം മുടങ്ങില്ലെന്നുമായിരുന്നു സഖാക്കളുടെ ഉറപ്പ്. എന്നാല്‍ മറ്റു ചില വാര്‍ഡുകളില്‍ സിപിഎം ഇതെ തന്ത്രം പയറ്റിയെങ്കിലും വിജയിച്ചില്ല. സിപിഎം കോട്ടകളെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ നിയോജക മണ്ഡലത്തിലെ പല പ്രദേശങ്ങളിലും സന്ദീപിന്റെ പ്രചാരണം വലിയ മാറ്റത്തിനിടയാക്കിയിരുന്നു. കാലങ്ങളായി സിപിഎം പടുത്തുയര്‍ത്തിയിരുന്ന നുണക്കോട്ടകള്‍ പൊളിച്ചടുക്കി. വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചോടാതെ ഉത്തരങ്ങള്‍ വിശദീകരിച്ച് നല്‍കുക മാത്രമല്ല, അവരുടെ വോട്ടുകള്‍ ഉറപ്പാക്കുകയുമാണ് സന്ദീപിന്റെ പ്രചാരണ രീതി. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് സിപിഎം പുതിയ അടവുനയവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില കയര്‍ഫാക്ടറികളിലും വിലക്കേര്‍പ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും പൊളിഞ്ഞു.  

 

 

  comment

  LATEST NEWS


  ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി


  കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഫലം കാണുന്നു; പ്രതിദിന മരണ നിരക്കില്‍ വര്‍ധന


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.