×
login
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് ‍27 ന്

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയും വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയം തിരുത്തണം. സ്ത്രീകള്‍ക്കും ആദിവാസിദളിത് വിഭാഗങ്ങള്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ ദേശീയ ജനാധിപത്യ സഖ്യം ഈ മാസം 27 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. ഇന്ധന നികുതി വര്‍ദ്ധനവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍ഡിഎ നേതൃത്വം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കള്ളക്കടത്തും ലൈഫ്മിഷന്‍ കോഴയും ബ്രഹ്മപുരം മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലെ തട്ടിപ്പും ഉള്‍പ്പെടെയുള്ള നിരവധി അഴിമതി കേസുകളില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള താക്കീതായിരിക്കും സെക്രട്ടറിയേറ്റ് മാര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയും വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയം തിരുത്തണം. സ്ത്രീകള്‍ക്കും ആദിവാസിദളിത് വിഭാഗങ്ങള്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.