login
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകും : കെ. സുരേന്ദ്രന്‍

നേമത്ത് ബിജെപി വിജയം ഉറപ്പാണ്. താന്‍ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷയാണുള്ളത്. തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയകിക്കുമെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 35 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപി സംസ്ഥാനം ഭരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശനിര്‍ണ്ണായക ശക്തിയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സീറ്റുകളുടെ എണ്ണത്തില്‍ പാര്‍ട്ടി രണ്ടക്കം കടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എറണാകുളത്ത് ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പത്രിക തള്ളിയതില്‍ പാർട്ടിക്കുള്ളിൽ പരിശോധന നടന്നു. പത്രിക തള്ളിയത് പാർട്ടിയുടെ വീഴ്ചയായി കണക്കാക്കിയിട്ടില്ല. അത് സാങ്കേതിക പിഴവ് മാത്രമെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. നേമത്ത് ബിജെപി വിജയം ഉറപ്പാണ്. താന്‍ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷയാണുള്ളത്. തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയകിക്കുമെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.  35 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപി സംസ്ഥാനം ഭരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാനത്ത് കൊറോണ പ്രതിരോധ ഏകോപനം താളം തെറ്റി. രാജ്യത്ത് ഫ്രീയായി ആര്‍ക്കും വാക്സിന്‍ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങിയിട്ടും കേരളം വാങ്ങാൻ തയ്യാറാകുന്നില്ല. തിങ്കളാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങൾ ചൂണ്ടികാണിക്കും.- അദ്ദേഹം പറഞ്ഞു.  

തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കോർ കമ്മറ്റി ചേർന്നത്. കോർ കമ്മിറ്റിയിൽ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ, പികെ കൃഷ്ണദാസ്, സംസ്‌ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ തുടങ്ങിയവർ ഓൺലൈൻ ആയും യോഗത്തിൽ പങ്കെടുത്തു.

  comment

  LATEST NEWS


  എ. ശാന്തകുമാര്‍ വിട വാങ്ങി; മലയാള നാടകവേദിക്ക് തീരാനഷ്ടം


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.