login
ശിവന്‍ കുട്ടിയുടെ ഗ്രൂപ്പുകാരിയായ യുവതിയെ കടകംപള്ളിയുടെ ആളുകൾ മർദിച്ചു: നേമത്ത് സിപിഎമ്മില്‍ അടി മൂത്തു;വനിതാ നേതാവ് രാജിവെച്ചു

ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് എത്തിയ ഗോപിക എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലൊക്കെ സജീവ സാന്നിധ്യമായിരുന്നു.

തിരുവനന്തപുരം:  നേമത്ത് ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല ഏവിടുത്തെ സിപിഎമ്മില്‍ പ്രധാന ചര്‍ച്ച. ശിവന്‍ കുട്ടി- കടകംപള്ളി ഗ്രൂപ്പുകളുടെ തമ്മിലടിയാണ് വിവാദമായിരിക്കുന്നത്. ശിവന്‍ കുട്ടിയുടെ ഗ്രൂപ്പുകാരിയായ ഗോപികയെ കടകംപള്ളി ഗ്രൂപ്പുകാരായ ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശപ്രപകാരം സായി കൃഷ്ണന്‍ മര്‍ദ്ദിച്ചു. അടിയും തൊഴിയും കിട്ടയ വനിതാ സഖാവ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലും പാര്‍ട്ടി ഓഫിസിലും  പോയി. എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് തയ്യാറായില്ല. പാര്‍ട്ടിയില്‍നിന്ന് കിട്ടിയത്,കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല എന്ന ഭീഷണി'. പാര്‍ട്ടിയെക്കാള്‍ വലുത്  ആത്മാഭിമാനമാണ് എന്ന് നേതാക്കളുടെ മുഖത്ത് നോക്കിപ്പറഞ്ഞ് രാജിക്ക് നല്‍കിയിരിക്കുകയാണ്  ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് മെമ്പറുമായ ഗോപിക ആര്‍ നായര്‍.

ഇരുപത്തിരണ്ട് വര്‍ഷമായി പാര്‍ട്ടിയിലെ സജീവമായായിരുന്നു ഗോപിക. ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് എത്തിയ ഗോപിക എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലൊക്കെ സജീവ സാന്നിധ്യമായിരുന്നു.  

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകാര്‍ പ്രചരണ വാഹനത്തില്‍ നിന്നും ഗോപികയെ പിടിച്ചിറക്കി മര്‍ദ്ദിച്ചിരുന്നു. കടപ്പണ്ടംകിച്ചു എന്നു വിളിക്കുന്ന സായി കൃഷ്ണയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ ഡി വൈ എഫ് ഐ കമലേശ്വരം എല്‍ സി സെക്രട്ടറിയാണ്.  

കടകം പള്ളി സുരേന്ദ്രന്‍ ഗ്രൂപ്പ് നേതാക്കളായ കരമന ഹരിയുടെയും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണന്റെയും നിര്‍ദ്ദേശാനുസരണമാണ് സായികൃഷ്ണ തന്നെ മര്‍ദ്ദിച്ചതെന്നാണ് ഗോപിക പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സായി കൃഷ്ണയ്‌ക്കെതിരെ പോലീസിലും പരാതി നല്‍കി.കഴുത്തിലും മുതുകിലും മര്‍ദിക്കുകയും വയറില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നുവെന്നു. മര്‍ദനത്തില്‍ അവശയായതിനാല്‍ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വന്ന ഗോപികയെ ഡിവൈഎഫ്‌ഐ ചാല ഏരിയ സെക്രട്ടറികൂടിയായ ഉണ്ണിക്കൃഷ്ണന്റെ സഹായി സായികൃഷ്ണ (കടപ്പണ്ടം ഉണ്ണി) അസഭ്യം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടും അയാള്‍ക്കു വേണ്ടി പ്രചരണത്തിനിറക്കാത്തതിന്റെ വൈരാഗ്യവും ഉണ്ടായിരുന്നു. പോലിസില്‍ പരാതിപ്പെട്ടിട്ടും ഉന്നത ഇടപെടല്‍ മൂലം എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് തയ്യാറായിട്ടില്ല.  കേസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  

ഇത്രയും ആയപ്പോഴാണ് പാര്‍ട്ടിയെക്കാള്‍ വലുത് എനിക്കെന്റെ ആത്മാഭിമാനമാണ് എന്ന് നേതാക്കളുടെ മുഖത്ത് നോക്കിപ്പറഞ്ഞ് രാജിക്കത്തും നല്‍കി പടിയിറങ്ങിയത്.  

 'പൊലീസിനു നല്‍കിയ പരാതി പിന്‍വലിക്കണമെന്നു  നേതാക്കള്‍ആവശ്യപ്പെട്ടു. കൊലക്കേസില്‍ പ്രതിയായ ഉണ്ണിയെ രക്ഷിക്കാനാണു നേതാക്കള്‍ ശ്രമിക്കുന്നത്.ജില്ലയിലെ ഉന്നതരായ പലരും ഉണ്ണിക്കു വണ്ടി പൊലീസിനെ വിളിച്ചു. സ്ത്രീകളെ മുന്‍പും ആക്രമിച്ചിട്ടുള്ള ഉണ്ണിയെപ്പോലുള്ള ക്രിമിനലുകളെ പാര്‍ട്ടി സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണു രാജിവച്ചത്.  ഉണ്ണിക്കൃഷ്ണനെതിരെ നരത്തേ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു' ഗോപിക പറഞ്ഞു. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായ ഉണ്ണിക്കൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതാണു പ്രശ്‌നങ്ങളുടെ തുടക്കം. ഉണ്ണിക്കൃഷ്ണന്‍ തനിക്കെതിരെ അപവാദപ്രചാരണം നടത്തി. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിക്കു  നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഗോപികയുടെ കുടുംബം പാര്‍ട്ടി കുടുംബമാണ്. 2016ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗോപികയുടെ അമ്മ രാജേശ്വരിയായിരുന്നു് ആറ്റുകാല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.  

സായികൃഷ്ണ  സാമൂഹ്യ വിരുദ്ധനാണ്. കൊലക്കേസ് അടിപിടികേസ് തുടങ്ങി നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പൊതു ശല്യമാണ്. അയാള്‍ക്കെതിരെ ഗുണ്ട ആക്റ്റ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. എന്റെ പരാതി പരിഗണിക്കാതെ അയാളെ എങ്ങനെ ജാമ്യത്തില്‍ എടുക്കാം എന്നാണ് നേതാക്കള്‍ ചിന്തിച്ചിരുന്നത്. ഇത്തരം ഇരുണ്ട വ്യക്തിതിത്വമുള്ള ഒരാള്‍ക്കു വേണ്ടി തന്നെപ്പോലെ ദീര്‍ഘകാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച വനിതയെ ഭീഷണിപ്പെടുത്തിയ നേതാക്കളുള്ള പാര്‍ട്ടിയോടൊപ്പം എനിക്ക് മാനസികമായി തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുന്നതെന്ന്  ഗോപിക വ്യക്തമാക്കി്.  തീരുമാനം അന്തിമമാണെന്നും ആരു വിചാരിച്ചാലും തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആകില്ലെന്നും ഗോപിക പറഞ്ഞു. കര്‍ഷക സമരവും സമകാലീന ഇന്ത്യയും എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഗവേഷക വിദ്യാര്‍ത്ഥ്ിയായ ഗോപിക.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.