×
login
ട്രേഡ് യൂണിയനുകള്‍ക്ക് മറ്റു താല്‍പര്യങ്ങള്‍; ജോലി നല്‍കാമെന്ന് പറഞ്ഞിട്ടും വഴിയടച്ച് സമരം ചെയ്യുന്നു; സ്ഥാപനം അടച്ചുപൂട്ടുമെന്ന് നെസ്‌റ്റോ

പല മുഖ്യധാരാ മാധ്യമങ്ങളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതുകൊണ്ട് നഷ്ട്ടപെട്ടു എന്ന് ചുമട്ടുതൊഴിലാളികള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നത് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പുതിയൊരു സ്ഥാപനമാണെന്ന് അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കല്പറ്റയില്‍ നെസ്‌റ്റോ വന്നത് കൊണ്ട് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടുകയാണ് ഉണ്ടായത്.

കല്‍പ്പറ്റ: ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്നില്‍ സമരം തുടരുകയാണെങ്കില്‍  അടച്ചുപൂട്ടുമെന്ന് ആഗോള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നെസ്‌റ്റോ. ജോലി നഷ്ട്ടപെട്ടു എന്ന് പറഞ്ഞു സമരം നടത്തുന്ന തൊഴിലാളികളില്‍ മൂന്നോ നാലോ പേര്‍ക്ക്  ഹൈപ്പര്‍മാര്‍കെറ്റിന്റെ വിവിധ തസ്തികകളില്‍ സ്ഥിരം തൊഴിലാളിയായി  ജോലി നല്‍കാന്‍ നെസ്‌റ്റോ തയ്യാറാണ്. എന്നാല്‍, ഇതും അംഗീകരിക്കാതെ ഇപ്പോഴും സമരം തുടരുകയാണ്.  

പല മുഖ്യധാരാ മാധ്യമങ്ങളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതുകൊണ്ട് നഷ്ട്ടപെട്ടു എന്ന് ചുമട്ടുതൊഴിലാളികള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നത് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പുതിയൊരു സ്ഥാപനമാണെന്ന് അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.  കല്പറ്റയില്‍ നെസ്‌റ്റോ വന്നത് കൊണ്ട് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടുകയാണ് ഉണ്ടായത്.


എന്നാല്‍ കല്‍പ്പറ്റയില്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വന്നതിന് ശേഷം പുതിയൊരു ചുമട്ടുതൊഴിലാളിയെ പോലും നിയമിച്ചിട്ടില്ലാത്ത സംയുക്ത ട്രേഡ് യൂണിയനുകള്‍ എന്ത് കൊണ്ടാണ് ജോലി നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു സമരം നടത്തുന്നത്.നെസ്‌റ്റോ നിയമപരമായി  ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരം, വയനാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനുവദിച്ച ലേബര്‍ കാര്‍ഡ് ഉള്ള 4 സ്വന്തം ചുമട്ടുതൊഴിലാളികളെ വെച്ചാണ് ലോഡ് ഇറക്കുന്നത്. ഈ നിയമസംവിധാനത്തെയും  ഹൈകോടതി ഉത്തരവിനേയും നിഷേധിക്കുന്ന വിധമാണ് കല്‍പ്പറ്റ സംയുക്ത ചുമട്ടുതൊഴിലാളികള്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍കെറ്റിന്റെ മുന്നില്‍ വഴി തടസ്സപ്പെടുത്തി, വലിയ പന്തല്‍ കെട്ടി, കൊടി കുത്തി സമരം നടത്തി വരുന്നത്.

കഴിഞ്ഞ ദിവസം  ഡിസ്ട്രിക്ട് ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നെസ്‌റ്റോ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അതില്‍ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിനിധികള്‍ ഉന്നയിച്ച കാര്യങ്ങള്‍ പൂര്‍ണമായും കല്‍പ്പറ്റയിലെ സംയുക്ത ചുമട്ടുതൊഴിലാളികള്‍ക് അനുകൂലമായ കാര്യങ്ങള്‍ ആയതിനാല്‍,  ഹൈകോടതി ഉത്തരവില്‍ പൂര്‍ണ വിശ്വാസം ഉള്ളത്‌കൊണ്ട് നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ നെസ്‌റ്റോ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇനിയും സ്ഥാപനത്തിന്റെ വഴിയടച്ചുകൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടി  വരുമെന്നും നെസ്‌റ്റോ അറിയിച്ചു.

  comment

  LATEST NEWS


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ


  ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും


  പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം


  ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.