×
login
ഞങ്ങള്‍ 25000മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്നു; ട്രേഡ് യൂണിയന് സാധിക്കുമോ; കേരളത്തിലെ കൊടികുത്തല്‍ ഗുണ്ടായിസത്തിനെതിരെ ആഗോള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല

ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്‌മെന്റ് നിയമിച്ചതാണ് പെട്ടന്നുള്ള സമരത്തിന് കാരണം. ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം: ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ഗുണ്ടായിസത്തിനെതിരെ പരസ്യവിമര്‍ശനവുമായി ആഗോളതലത്തില്‍ പ്രസിദ്ധമായ ഹൈപ്പര്‍മാര്‍ക്കറ്റ്. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയുടെ വയനാട്ടിലുള്ള ഔട്ട്‌ലറ്റിന് മുന്നില്‍ കുടില്‍ കെട്ടി ഇടതുപക്ഷ സംഘടനകള്‍ കഴിഞ്ഞ ഒരാഴ്ച്ചയായി സമരത്തിലാണ്. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി അധികൃതര്‍ രംഗത്തെത്തിയത്. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്‌മെന്റ് നിയമിച്ചതാണ് പെട്ടന്നുള്ള സമരത്തിന് കാരണം.  ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നു.  

ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി ഐഡി കാര്‍ഡുള്ള നാല് തൊഴിലാളികളെ നെസ്‌റ്റോ നിയമിച്ചിട്ടുണ്ട്. ഇവരെ ജോലിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കയറ്റിറക്ക് ജോലി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.  ഹൈക്കോടതിയിലൂടെ നിയമപരമായി നീങ്ങിയാണ് സ്വന്തം തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവ് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ നേടിയത്. എന്നാല്‍, ഈ ഉത്തരവ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍.  

ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്താണ്് ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്. ഇതോടെ ഇങ്ങോട്ടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ട്.  ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു. വാഹനങ്ങളും തടയുന്നു.  ഹൈപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഇപ്പോള്‍ പോലീസ് പ്രൊട്ടക്ഷനിലാണ് ഇറക്കുന്നതെന്നും നെസ്‌റ്റോ അധികൃതര്‍ പറയുന്നു.  ക്ലീനിംഗ് സ്റ്റാഫുകള്‍ അടക്കം 300 ഓളം പേരാണ് കല്‍പ്പറ്റയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും വയനാട്ടില്‍ ഉള്ളവരാണ്. സമരം ഇനിയും മുന്നോട്ട് പോയാല്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചപൂട്ടുമെന്നും അധികൃതര്‍ പറഞ്ഞു.

നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

സമരവും യാഥാര്‍ത്ഥ്യവും

 

കല്‍പറ്റ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ രണ്ടാഴ്ച്ചക്കാലമായി ട്രേഡ് യൂണിയന്‍ നടത്തി വരുന്ന സമരത്തിന്റെ നിജസ്ഥിതി ഞങ്ങള്‍ ജനങ്ങളെയും അധികാരികളെയും അറിയിക്കുന്നു. ജി.സി.സി രാജ്യങ്ങളിലായി നൂറില്‍ പരം ഔട്ട്‌ലെറ്റുകള്‍ ഉള്ള നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കി വരുന്നു. അതില്‍ ഇരുപത്തി അയ്യായിരത്തോളം മലയാളികള്‍ ആണെന്നുമുള്ള സന്തോഷം നെസ്‌റ്റോ നിങ്ങളെ അറിയിക്കുന്നു.  

 


കേരളത്തില്‍ ഇരുപത്തിയഞ്ചോളം ഔട്ട്‌ലെറ്റുകള്‍ 2025 പൂര്‍ത്തിയാവുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുകയും അതില്‍ നിലവില്‍ പതിനഞ്ചോളം ഔട്ട്‌ലെറ്റുകളുടെ വര്‍ക്കുകള്‍ പല ജില്ലകളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 10,000 അധികം ആളുകള്‍ക്ക് ജോലി നല്‍കാന്‍ നെസ്‌റ്റോ ഗ്രൂപ്പിന് സാധിക്കും.  

ഇപ്പോള്‍ കല്‍പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമില്‍ ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍വ്യൂ വെച്ചപ്പോള്‍ 2500 ലധികം ആളുകളാണ് ജോലിക്ക് അപേക്ഷിച്ചത്. അതില്‍ നിന്നും 300 ലധികം ആളുകളെ നിയമിച്ചതില്‍ 95% ആളുകള്‍ വയനാട്ടുകാരാണ്. വയനാട്ടുകാര്‍ക്ക് ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം മികച്ച ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ഒരു കുടക്കീഴില്‍ ഒരുക്കുവാന്‍ നെസ്‌റ്റോ ഗ്രൂപ്പിന് സാധിച്ചു.

ഇന്ന് ഒരു മാസം ഇപ്പുറം, നെസ്‌റ്റോ കല്‍പറ്റയിലെ സ്ഥാപനത്തിന് മുമ്പില്‍ ചില ട്രേഡ് യൂണിയനുകളുടെ സമര പന്തലുകള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. വ്യവസായ സൗഹൃദപരമായ അന്തരീക്ഷം എന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ ഇതുപോലെ ഉള്ള ട്രേഡ് യൂണിയനുകള്‍ തീര്‍ത്തും ലജ്ജാവഹമായ പ്രസ്താവനകള്‍ ഉന്നയിച്ചു കൊണ്ടാണ് ഈ സമരം ആരംഭിച്ചു കൊണ്ടിരിക്കുന്നത്.  

നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഈ സമര പന്തല്‍ ഇവിടെ ഗേറ്റിന് മുന്‍വശം വഴി തടസ്സപ്പെടുത്തി വന്നിരിക്കുന്നത്. അവര്‍ക്ക് മാത്രമാണ് ചരക്കു കയറ്റിറക്ക് അധികാരം എന്നാണ് അവര്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ ഞങ്ങളുടെ നിയമ പരിധിയില്‍ (കോമ്പൗണ്ട് പരിധിക്കുള്ളില്‍) ചരക്കുമായി വരുന്ന വാഹനങ്ങള്‍ക്ക് കയറ്റിറക്ക് തീര്‍ത്തും നിയമപരമായി തന്നെ ബഹുമാനപ്പെട്ട ഹൈകോടതി ഉത്തരവോട് കൂടി വയനാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനുവദിച്ച ലേബര്‍ കാര്‍ഡുള്ള നാല് തൊഴിലാളികളാണ് ഞങ്ങള്‍ക്കുള്ളത്. അത് പ്രകാരം നിയമപരമായി മാത്രമാണ്  നെസ്‌റ്റോ, ലാബര്‍ കാര്‍ഡുള്ള സ്വന്തം തൊഴിലാളികളെ വെച്ച് കയറ്റിറക്ക് ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ നെസ്‌റ്റോയുടെ കോമ്പൗണ്ടിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ തടയുകയും ഭീഷണിപ്പെടുത്തുകയുമാണ് ചുമട്ടു തൊഴിലാളികളുടെ ഭാഗത്ത് നിന്നുമുണ്ടായത്. തുടര്‍ന്ന് രണ്ട് ദിവസം പൂര്‍ണ്ണമായും ചരക്കിറക്കാന്‍ സാധിക്കാതെ വന്നതിനാല്‍ വീണ്ടും ബഹുമാനപ്പെട്ട ഹൈക്കോടതിയെ ബന്ധപ്പെടുകയും, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും സ്വന്തം തൊഴിലാളികളെ വെച്ച് ചരക്കിറക്കാന്‍ പോലീസ് സുരക്ഷ അനുവദിക്കുകയും ചെയ്തു.

അതിന് ശേഷം ചുമട്ടു തൊഴിലാളികള്‍ വിപുലമായ സമരപന്തല്‍, വഴി തടസ്സപ്പെടുത്തി നിര്‍മിക്കുകയും പ്രകടനവും പൊതു യോഗവും സംഘടിപ്പിക്കുകയും വരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. കല്‍പറ്റ പോലീസിന്റെ സഹായത്തോട് കൂടിയാണ് ഇപ്പോള്‍ അവിടെ ഞങ്ങള്‍ ചരക്കിറക്കുന്നത്. എന്നാല്‍ ഇപ്പോഴും ഓരോ വാഹനം വരുമ്പോഴും അവര്‍ തടയുന്നത് തുടരുകയും തുടര്‍ന്ന് പോലീസിനെ വിളിച്ചു വരുത്തി ചരക്കിറക്കുന്ന സ്ഥിതി വിശേഷം തുടര്‍ന്നു കൊണ്ടിരിക്കുന്നു. സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുന്നത് കൂടാതെ അവിടേക്ക് വരുന്ന ഉപഭോക്താക്കളോട് തിരിച്ചു പോവാന്‍ ആവശ്യപ്പെടുകയുമാണ് ഇവര്‍.  

ഇതു കൊണ്ട് തന്നെ ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടമാണ് ഞങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാത്തതിനും എതിരെ സുതാര്യമായ നടപടിയുണ്ടാവേണ്ടിയിരിക്കുന്നു. പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിച്ചു പോരാന്‍ നമ്മുടെ നാട്ടില്‍ ഇന്നും സാധ്യമല്ല എന്ന് ഇവരെ പോലുള്ളവര്‍ വീണ്ടും തെളിയിക്കുന്നു. ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ ഈ പറയുന്ന തൊഴിലാളി യൂണിയനുകള്‍ക്ക് സാധിക്കുമോ, പകരം ഒരു വ്യവസായ സംരംഭത്തെ അവിടത്തെ തൊഴിലാളികളെ, അവിടെ വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കൊടിയും കുത്തി സമരം ആഹ്വാനം ചെയ്യാന്‍ മുമ്പന്തിയിലാണ് ഇവര്‍.  

ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ക്ക് ഈ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുക തന്നെ ചെയ്യും.എന്നും ഞങ്ങളോടൊപ്പം കൂടെ നിന്നിട്ടുള്ള നല്ലവരായ ജനങ്ങള്‍ക്ക് കാര്യത്തിന്റെ നിജസ്ഥിതി അറിയിക്കാനാണ് ഇങ്ങനെയൊരു പോസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.

Facebook Post: https://www.facebook.com/nestohyperwayanad/posts/pfbid02vkA6VozkmmhKPQYoo8aRn1BuN4LFNP2nApVqpVrvdTpGt9QjsYbQyNNzdn1oCReHl

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.