×
login
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടില്‍ റോഡ് നിര്‍മ്മിച്ചത് കേന്ദസര്‍ക്കാര്‍ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന വഴി. എന്നാല‍് ആ റോഡ് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ അധികസമയവും സന്നിഹിതനല്ലാത്ത രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലാണെങ്കില്‍ പോലും വികസനമെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളും ഫണ്ടുകളും തന്നെ വേണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പരിഹസിച്ചു.

വയനാട് : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടില്‍ റോഡ് നിര്‍മ്മിച്ചത് കേന്ദസര്‍ക്കാര്‍ പദ്ധതിയായ   പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന വഴി. എന്നാല‍് ആ റോഡ് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ അധികസമയവും സന്നിഹിതനല്ലാത്ത രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലാണെങ്കില്‍ പോലും വികസനമെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളും ഫണ്ടുകളും തന്നെ വേണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പരിഹസിച്ചു.  

വയനാട്ടിലെ കരുളായി ടൗണിലാണ് റോഡിന്‍റെ  നിർമ്മാണം പൂർത്തിയായത്.  ഗ്രാമീണ മേഖലയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുമാണ് ഈ  കേന്ദ്ര സർക്കാർ പദ്ധതി. ഇതിന്‍റെ ഉദ്ഘാടനമാണ് രാഹുൽ ഗാന്ധി നിര്‍വ്വഹിച്ചത്. ഈ റോഡ് നിര്‍മ്മിക്കാനാവശ്യമായ നൂറ് ശതമാനം തുകയും നല്‍കിയത് കേന്ദ്രമാണ്.  

കേന്ദ്രപദ്ധതി പ്രകാരം ഏകദേശം 2.75 കോടി ചെലവിൽ നിർമ്മിച്ചതാണ്  3.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ്. കേന്ദ്ര പദ്ധതിയെ പുകഴ്‌ത്തിക്കൊണ്ട് കോൺഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് പങ്കുവെച്ചു.  


"കേരളത്തിന്‍റെ വികസനത്തിലേക്കുള്ള യാത്രയിൽ ഒരു നാഴികക്കല്ല് കൂടി. മലപ്പുറം നിലമ്പൂർ എൽഎസി, കരുളായി ഗ്രാമപഞ്ചായത്ത് കരുളായി ടൗണിൽ പിഎംജിഎസ്‌വൈക്ക് കീഴിൽ നിർമ്മിച്ച അമ്പലപ്പടി-വലമ്പ്പുരം-കൊട്ടൻപാറ റോഡ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു" എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ നടത്തിയ ട്വീറ്റ്.

2000 ത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. കേരളത്തിലെ എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ പോലും നരേന്ദ്ര മോദി സർക്കാരിന്‍റെ പദ്ധതികളും ഫണ്ടുകളും കൊണ്ട് മാത്രമാണ് വികസനം എത്തുന്നത് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആരംഭിച്ച കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ഒരു റോഡ് ഉദ്ഘാടനം ചെയ്ത്  വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേരളവികസനത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്.  

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.