×
login
പ്രസവത്തിനിടെ കുഞ്ഞ്മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍,സമ്മതമില്ലാതെ ഗര്‍ഭപാത്രം മാറ്റിയതായി പരാതി

ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി.എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്.ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു

പാലക്കാട്:പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങളുമായി ചിതിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയും മരിച്ചു.ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(25)യും ആണ്‍്കുഞ്ഞുമാണ് മരിച്ചത്.ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.ഇന്ന് ഐശ്വര്യയും മരിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി ആശുപത്രി ഉപരോധിച്ചു. പാലക്കാട് തങ്കം ആശുപ്ത്രിയിലാണ് സംഭവം നടന്നത്.

ചികിത്സപിഴവില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ജൂണ്‍ 29ന് പ്രസവത്തിനായി ഐശ്വര്യയെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്.ജൂലൈ അഞ്ചോടെ പ്രസവം ഉണ്ടാകുമെന്നും, ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് മുന്‍കരുതലായി നേരത്തെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.കുത്തിവെയ്പ്പും നല്‍കി.ഇന്നലെ പുലര്‍ച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയി.എന്നാല്‍ രണ്ടരയോടെ കുഞ്ഞ് മരിച്ചു എന്നാണ് ഡോകടര്‍മാര്‍ പറയുന്നത്.ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിച്ചു.ഐശ്വര്യയുടെ മരണത്തോടെ ബന്ധുക്കള്‍ ആശുപ്ത്രിയില്‍ എത്തി ബഹളം വെച്ചു. ഐശ്വര്യയെ ആദ്യം മുതല്‍ ചികിത്സയിച്ച ഡോക്ടര്‍ അല്ല പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും,തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.സമ്മതമില്ലാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയാതായി ബന്ധുക്കള്‍ ആരോപിക്കുന്നു.


 

മരണത്തിന് ഉത്തരവാദിയായ ഡോകടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ.കൃഷ്ണകുട്ടിയ്ക്ക് പരാതി നല്‍കിയിരുന്നു.ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു.സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ഹേമലത പറഞ്ഞു.പരാതി ഉണ്ടായതിനാല്‍ സംസ്‌ക്കാരം നടത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം ആര്‍ഡിഓ നിര്‍ദ്ദേശിച്ച തഹസില്‍ദാറുടെ സാന്നിദ്ധത്തില്‍ പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തിയിരുന്നു.അതേ സമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴച്ചയുണ്ടായിട്ടില്ലെന്നും, സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപ്ത്രി ഭരണവിഭാഗം സീനിയര്‍ മനേജര്‍ പറഞ്ഞു.അമിതരക്തസ്രാവമാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപ്ത്രി അധികൃതര്‍ പറഞ്ഞു.

 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.