×
login
നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; നീതു രാജിനെ തെളിവെടുപ്പിനായി എത്തിച്ചു; പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും

ഈ മാസം ആറിന് ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ നീതുരാജിനെ വൈകിട്ട് അഞ്ച് മണിയോടെ ഗാന്ധി നഗര്‍ എസ് എച്ച് ഒ കെ ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ എത്തിച്ച് തെളിവെടുത്തത്

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി ആലുവ കളമശ്ശേരി സ്വദേശിനി നീതു രാജ് (30) നെ തെളിവെടുപ്പിന് എത്തിച്ചു. വണ്ടിപ്പെരിയാര്‍ വലിയ തറയില്‍ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ഇവര്‍ തട്ടിയെടുത്തത്.

ഈ മാസം ആറിന് ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ നീതുരാജിനെ വൈകിട്ട് അഞ്ച് മണിയോടെ ഗാന്ധി നഗര്‍ എസ് എച്ച് ഒ കെ ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ എത്തിച്ച് തെളിവെടുത്തത്. അതിനു ശേഷം ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ ഫ്േളാറല്‍ പാര്‍ക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. റിസപ്ഷനിസ്റ്റ് എലിസബത്തിനോട്  ഇവരെ അറിയുമോ എന്നും ഇവിടെ താമസിച്ചിരുന്ന ആളാണോ എന്നും പോലീസ് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഇവരെ എത്തിച്ചു. നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് എസ് എച്ച് ഒ കെ ഷിജി പറഞ്ഞു.

 

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.