സാംസ്കാരിക വകുപ്പിന് കീഴില്‍ കെഎസ്എഫ്ഡിസി തയ്യാറാക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് കീഴില്‍ ഇത്തരത്തില്‍ ഒരു ഒടിടി പ്ലാറ്റ് ഫോം തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നവംബര്‍ ഒന്നിന് തന്നെ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ സാംസ്കാരിക വകുപ്പ് ഒരുക്കുന്ന സി സ്പേസ് ഒടിടി പ്ലാറ്റ്ഫോം വരുന്നു. ഇത് മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
സാംസ്കാരിക വകുപ്പിന് കീഴില്‍ കെഎസ്എഫ്ഡിസി തയ്യാറാക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് കീഴില്‍ ഇത്തരത്തില്‍ ഒരു ഒടിടി പ്ലാറ്റ് ഫോം തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നവംബര്‍ ഒന്നിന് തന്നെ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
ലോകോത്തര സിനിമാസ്വാദനം സാധ്യമാക്കുന്ന ഈ ഒ ടി ടി പ്ലാറ്റ്ഫോമില്‍ തിയേറ്റര്‍ റിലീസിന് ശേഷമാണ് സിനിമകള്‍ ലഭ്യമാകുക. അതിനാല്‍ തിയേറ്റര്‍ വരുമാനം തടസപ്പെടില്ല. ഒടിടി പ്ലാറ്റ്ഫോം വഴി ഓരോ തവണ പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുമ്പോഴും നിശ്ചിത തുക നിര്‍മാതാവിന് ലഭിക്കും. ഡോക്യുമെന്ററികള്‍, ഹ്രസ്വ ചിത്രങ്ങള്‍ തുടങ്ങിയവയും ഇതുവഴി ലഭ്യമാകും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ജൂണ്‍ ഒന്ന് മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫിസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. ചടങ്ങില്‍ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ എന്‍ മായ, ചെയര്മാന് ഷാജി എന്‍ കരുണ്‍, ബോര്‍ഡ് അംഗം കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന