login
നെയ്യാറ്റിന്‍കര ഭൂമി തര്‍ക്കം; വസന്ത ഭൂമി വാങ്ങിയത് ചട്ടംലംഘിച്ചെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷന്‍, അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

2006ല്‍ സുഗന്ധി എന്ന സ്ത്രീയില്‍ നിന്നുമാണ് വസന്ത ഭൂമി വാങ്ങിയത്. ഇതോടെയാണ് ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കളക്ടര്‍ നവ്ജ്യോത് ഖോസെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പോലീസ് നടപടിക്കിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ ഭൂമി തര്‍ക്കത്തില്‍ വീണ്ടും ദുരൂഹത. അയല്‍വാസിയായ വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇത് പരിഗണിച്ച് ജില്ലാ കളക്ടര്‍ പോലീസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

നാല്‍പ്പത് വര്‍ഷം മുമ്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്.  

വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2006ല്‍ സുഗന്ധി എന്ന സ്ത്രീയില്‍ നിന്നുമാണ് വസന്ത ഭൂമി വാങ്ങിയത്. ഇതോടെയാണ് ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കളക്ടര്‍ നവ്ജ്യോത് ഖോസെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് തഹസില്‍ദാര്‍ ശുപാര്‍ശ നല്‍കി. എന്നാല്‍ ഭൂമി വസന്തയുടേതാണെന്നും ഇത് രാജന്‍ കൈയ്യേറിയതാണെന്നുമാണ് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയാണെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടയ ഭൂമിയുടെ വില്‍പ്പന സംബന്ധിച്ച് സര്‍ക്കാര്‍ ഒന്നിലധികം ഉത്തരവിറക്കിയിട്ടുണ്ട്. ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് തഹസില്‍ദാര്‍ ശുപാര്‍ശ ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഘോസ  ലാന്‍ഡ് റവന്യൂ കമ്മീഷണറോടാവശ്യപ്പെട്ടത്. കൈയേറിയ ഭൂമിയില്‍ തന്നെയാണ് രാജന്റെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്. ഈ ഭൂമി വേണമെന്നാണ് ഇവരുടെ ആവശ്യം. വസന്തയില്‍ നിന്നും ഭൂമി വാങ്ങി രാജന്റെ കുട്ടികള്‍ക്ക് നല്‍കാനായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നീക്കം.

 

 

 

  comment

  LATEST NEWS


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.