കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.
തിരുവല്ല: കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറു മാധ്യമ പ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ആറു പേരെയും ചോദ്യം ചെയ്തത്. ദേശവിരുദ്ധ സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇവരുടെ ഫോണുകളില്‍ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം.
കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരുടെ ലിസ്റ്റ് തയാറാക്കിഎന്‍ഐഎ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍. വരും ദിവസങ്ങളില്‍ വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.
വിവിധ കേന്ദ്ര ഏജന്‍സികള്‍ 2018 മുതല്‍ ഒരു വിഭാഗം മലയാളി മാധ്യമ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചിലര്‍ കാസര്‍കോട് നിന്നും സിറിയയില്‍ എത്തി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന അബ്ദുള്ള റാഷിദുമായി ബന്ധപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി റാഷിദ് അയച്ചിട്ടുള്ള പല ടെലഗ്രാം സന്ദേശങ്ങളിലും ചില മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ പറഞ്ഞിരുന്നതായും അന്വേഷണ വേളയില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷമുള്ള തുടര്‍നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരിലേക്കും എന്‍ഐഎ എത്തിയിരിക്കുന്നത്.
ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു
നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു