×
login
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‍ നേതാക്കളുടെ വീടുകളില്‍ റെയ്ഡ്

സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യൂവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് റെയ്ഡ്. ഇതിന്‍റെ ഭാഗമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടുകൂടിയാണ് റെയ്ഡ്.

തിരുവനന്തപുരം: കേരളം, ദില്ലി, കര്‍ണ്ണാടക എന്നീ മൂന്നിടങ്ങളില്‍ നടത്തുന്ന റെയ്ഡിന്‍റെ ഭാഗമായി എന്‍ഐഎ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി.

സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യൂവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് റെയ്ഡ്. ഇതിന്‍റെ ഭാഗമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടുകൂടിയാണ് റെയ്ഡ്.


മലപ്പുറം ജില്ലയിലെ ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് എം. ഹനീഫ ഹാജിയുടെ വീട്ടില്‍ എന്‍ ഐഎയും ആന്‍റി ടെററിസം സ്‌ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസിന്‍റെയും സായുധ സേനയുടെയും സംരക്ഷണത്തിലാണ് റെയ്ഡ്. ഹനീഫ ഹാജിയുടെ മരുമകന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.

കണ്ണൂര്‍ താനെയിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തിന് പുറത്തുനടക്കുന്ന റെയ്ഡില്‍ ഭീകരവാദബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 

 

    comment

    LATEST NEWS


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.


    പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്


    വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്


    അഴിമതി മറയില്ലാതെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.