×
login
അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ?- നടി നിഖില വിമലിന്‍റെ പശുവിനെ തിന്നാമെന്ന പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ? എന്ന ചോദ്യമാണ് ഒരു വായനക്കാരന്‍ ചോദിക്കുന്നത്. "അമ്മ: മരിച്ചാൽ. അമ്മയേയും 'വെട്ടി തിന്ന്"-എന്ന് ഷാജു ടിടിയും പ്രതികരിക്കുന്നു.

തിരുവനന്തപുരം:  കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു.  

ജോ ആന്‍റ് ജോ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മറുനാടന്‍ മലയാളി യൂട്യൂബ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില വിമലിന്‍റെ വിവാദ പ്രതികരണം ഉണ്ടായത്. "നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാപറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന ഒരു സിസ്റ്റമേ ഇല്ല" - ഇതായിരുന്നു നടി നിഖില വിമലിന്‍റെ പ്രതികരണം.  

അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ? എന്ന ചോദ്യമാണ് ഒരു വായനക്കാരന്‍ ചോദിക്കുന്നത്. "അമ്മ: മരിച്ചാൽ. അമ്മയേയും 'വെട്ടി തിന്ന്"-എന്ന് ഷാജു ടിടിയും പ്രതികരിക്കുന്നു.  

"സൂടാപ്പികളെ സുഖിപ്പിക്കുന്ന വർത്തമാനം പറഞ്ഞാല് മാത്രമേ സിനിമയിൽ നല്ല ചാൻസ് കിട്ടൂ."- നിഖിലയുടെ പ്രതികരണത്തിന് പിന്നിലെ ചേതോവികാരം ഇതാണെന്നാണ് മറ്റൊരു പ്രതികരണം.  

"മനുഷ്യരെ ഭക്ഷിക്കുന്നവർ ചില ദ്വീപുകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. മനുഷ്യരെ ഭക്ഷിക്കാൻ അനുവദിക്കാത്തത് ശരിയായ നടപടി ആണോ?"- അരുണ്‍ കിംഗ് എന്ന വായനക്കാരന്‍റെ പ്രതികരണമാണിത്. "പൂച്ചയെ ഭയക്കാത്തവരെന്തിനാ പുലിയെ ഭയക്കുന്നത്. ...ലോകത്തെല്ലാം  ഒരുപോലെയല്ലാ.....ഓരോന്നിനേയും  അതാതിന്റെ തലങ്ങളിലേ  വിലയിരുത്താവൂ.....


ഓരോന്ന് ഏതെങ്കിലുമൊരു പടത്തിൽ തലകാണിക്കും....പിന്നെ വാർത്തയിൽ നിറയാൻ , ബുദ്ധിജീവിചമഞ്ഞ് ഇറങ്ങിക്കോളും , ഓരോ വിവരക്കേടുകളും പൊക്കിപ്പിടിച്ച്.....!"- സുരേഷ് കുമാര്‍ എന്ന വായനക്കാരന്‍ പറയുന്നു.  

"ഇവളോട് പറ പട്ടി, ആന, പൂച്ച ഒന്നിനേം മാറ്റി നിർത്തണ്ടെന്ന് . എല്ലാത്തിനേം തിന്നട്ടെ . പോത്തിനോട് റിഗ്വേദം ഓതിയിട്ട് ഒരു കാര്യവുമില്ല" - ബാലഗോപാല്‍ എന്നയാള്‍ പ്രതികരിക്കുന്നു. സഭ്യമല്ലാത്ത ഒട്ടേറെ പ്രതികരണങ്ങളും വന്നിട്ടുണ്ട്.  

പശുവിന് എതിരായി പറഞ്ഞതിനാല്‍ നിഖിലയ്ക്ക് ഒരു അവാർഡ് ഉടൻ പ്രതീക്ഷിക്കാം 😆😆😆😆😆 എന്നും ഒരു വായനക്കാരന്‍. "കുഞ്ഞായിരിക്കുമ്പോൾ സ്വന്തം അമ്മയുടെ മുലപാലും പിന്നീട് പശുവിന്റെ മുലപാലും മനുഷ്യർ കുടിക്കുന്നു. പശുവിന്റെ പാൽ മനുഷ്യൻ പഴയകാലം മുതൽ കുടിച്ചിരുന്നു. പണ്ട് മറ്റ് മൃഗങ്ങളുടെ പാൽ ഇന്ത്യയിൽ മനുഷ്യർ ഉപയോഗിച്ചിരുന്നില്ല. സ്വന്തം അമ്മയെ ബഹുമാനിക്കുന്നതുപോലെ പശുവിനെയും ബഹുമാനിക്കുന്നു. അതുകൊണ്ട് പശുവിനെയും അമ്മയായി കരുതുന്നു. ഇത് നിർബന്ധമല്ല. അമ്മയെ കാമാസക്തിയോട് കൂടി സമീപിക്കുന്നവരും ബലാത്സംഗം ചെയ്യുന്നവരും ഈ സമൂഹത്തിലുണ്ട്. മൃഗഭോഗം പശുഭോഗം ഒക്കെ നടത്തുന്നവരും ഉണ്ട്.  അമ്മയോടും പശുവിനോടും മറ്റുള്ളവരോടും എങ്ങനെ പെരുമാറണം എന്നത് ഒരു വ്യക്തിയുടെ സ്വഭാവവും സംസ്കാരവും അനുസരിച്ചാണ്. ആടിന്റെയും എരുമയുടെയും കഴുതയുടെയും പാൽ കുടിക്കുന്നവർക്ക് ഈ മൃഗങ്ങളെ മാതൃതുല്യം ബഹുമാനിക്കാൻ അവകാശമുണ്ട്." - എന്നും ഒരു വായനക്കാരന്‍ വിവേകപൂര്‍വ്വം പ്രതികരിക്കുന്നു.  

"കേരളത്തിൽ ബീഫ്‌ തിന്നു എന്ന് പറയാൻ ധൈര്യം ആവശ്യമില്ല. പക്ഷെ അത്‌ ഹിന്ദിയിൽ പോയി പറയാൻ ആമ്പിയർ വേണം."- മറ്റൊരു വായനക്കാരന്‍ അല്‍പം പരിഹാസച്ചുവയോടെ പ്രതികരിക്കുന്നു.  

 

 

  comment

  LATEST NEWS


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.