×
login
നിലയ്ക്കല്‍‍ മെസ് തട്ടിപ്പ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിമാന്‍ഡില്‍

16ന് പത്തനംതിട്ട വിജിലന്‍സ് അറസ്റ്റ് ചെയ്ത ജയപ്രകാശിനെ കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെയാണ് തിരികെ കോടതിയില്‍ ഹാജരാക്കിയത്. വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്.

കൊല്ലം: 2018-19ല്‍ നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ. ജയപ്രകാശ് ജൂലൈ രണ്ടു വരെ റിമാന്‍ഡില്‍. 16ന് പത്തനംതിട്ട വിജിലന്‍സ് അറസ്റ്റ് ചെയ്ത ജയപ്രകാശിനെ കോടതി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെയാണ് തിരികെ കോടതിയില്‍ ഹാജരാക്കിയത്. വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്.

തട്ടിപ്പില്‍ ജയപ്രകാശിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം. കേസിലെ മറ്റു പ്രതികള്‍ക്കൊപ്പമിരുത്തിയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സാക്ഷിമൊഴികളെല്ലാം ജയപ്രകാശിനെതിരാണ്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നത് തെളിയിക്കുന്ന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. കേസില്‍ ഒന്നാം പ്രതിയാണ് ജയപ്രകാശ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് കൊട്ടാരക്കര ഓഡിറ്റ് ഓഫീസറായിരുന്ന ജയപ്രകാശിനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ ഡി. സുധീഷ്‌കുമാര്‍, വി.എസ്. രാജേന്ദ്രപ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് മറ്റു പ്രതികള്‍. വ്യാജ ബില്ലുകളും വൗച്ചറുകളും തയാറാക്കിയും ചെക്ക് കൈപ്പറ്റി വൗച്ചറില്‍ കരാറുകാരന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയും 70 ലക്ഷത്തോളം രൂപ  തട്ടിയെടുത്തെന്നാണ് കേസ്.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും


  ഗാന്ധിയന്‍ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നുംഓര്‍മ്മിക്കപ്പെടും; പി.ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.