×
login
നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

ഭാവിയില്‍ നിപ സാഹചര്യം ഒഴിവാക്കുന്നതിനായി മുന്നൊരുക്കമെന്ന നിലയിലാണ് വവ്വാലുകളില്‍ വിശദമായ പഠനം. വരും ദിവസങ്ങളിലും വവ്വാലുകളുടെയും നരിച്ചീറുകളുടെയും സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ പരിശോധന നടത്തും.

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് തവണ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിശദമായ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ ശേഖരിച്ചു. വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന.

 ഭാവിയില്‍  നിപ സാഹചര്യം ഒഴിവാക്കുന്നതിനായി മുന്നൊരുക്കമെന്ന നിലയിലാണ് വവ്വാലുകളില്‍ വിശദമായ പഠനം. കൂളിമാടിനു സമീപം ചുള്ളിക്കാപറമ്പ്, മാവൂര്‍ തെങ്ങില കടവിലെ കാന്‍സര്‍ സെന്റര്‍ കെട്ടിടം എന്നിവിടങ്ങളില്‍ നിന്നാണ് വവ്വാലുകളെയും നരിച്ചീറുകളെയും പിടികൂടിയത്. വനം വകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് വവ്വാലുകളെ പിടികൂടിയത്. 

പിടികൂടിയ വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വനം വകുപ്പിന്റെ ബത്തേരി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്റ്‌ഫോറന്‍സിക് ലാബില്‍ (സിഡബ്ല്യൂ ആര്‍എഫ്) പരിശോധന നടത്തും. പൂനെയിലെ എന്‍ഐവി ലാബിലും പരിശോധനയ്ക്കയക്കും.  

നിപ ബാധിത മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ ഉറവിടം വവ്വാലുകളാണെ് കണ്ടെത്തിയിരുന്നു. നേരത്തേ ചേന്നമംഗല്ലൂര്‍, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടിച്ച് പരിശോധന നടത്തിയിരുന്നു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ്പ സ്ഥിരീകരിച്ചപ്പോള്‍ എന്‍ഐവി പുണെ ബാറ്റ് സര്‍വേ ടീം 103 വവ്വാലുകളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള പരിശോധന. വരും ദിവസങ്ങളിലും വവ്വാലുകളുടെയും നരിച്ചീറുകളുടെയും സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ പരിശോധന നടത്തും.  

 

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.