×
login
പ്രവാസി ക്ഷേമനിധി അംഗത്വത്തിന് നാലിരട്ടി പണം; തട്ടിപ്പ് തുടരുന്നു; അധിക തുക വാങ്ങുന്നത് തുടരുമെന്ന് നിര്‍മല്‍ തോമസ്

ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്‌സൈറ്റുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. സംഭവം വിവാദമായെങ്കിലും പ്രവൃത്തി തുടരുമെന്നാണ് നിര്‍മല്‍ തോമസിന്റഎ പ്രതികരണം.

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി അംഗത്വത്തിന് നാലിരട്ടി പണം ഈടാക്കി സിപിഎം നേതാവിന്റെ മകന്‍ നടത്തുന്ന തട്ടിപ്പ് തുടരുന്നു. തൃശ്ശൂര്‍ സിപിഎം ജില്ലാ നേതാവിന്റെ മകനും ഗള്‍ഫില്‍ വ്യവസായിയുമായ നിര്‍മല്‍ തോമസാണ് അധികതുക വാങ്ങുന്നത് തുടരുമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ ആവര്‍ത്തിച്ചത്.  

ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്‌സൈറ്റുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. സംഭവം വിവാദമായെങ്കിലും പ്രവൃത്തി തുടരുമെന്നാണ് നിര്‍മല്‍ തോമസിന്റഎ പ്രതികരണം.  

നിലവില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണ സംഘം എന്നിവ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങള്‍. ചില തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റ് വഴി ക്ഷേമനിധി അംഗത്വത്തിന്റെ പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രതികരിച്ചിരുന്നു. ഇത്തരം അനധികൃത വെബ്‌സൈറ്റുകളുടെ കെണിയില്‍ പെട്ടുപോകരുതെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ മാളിയേക്കല്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.  

200 രൂപയില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ എന്‍ആര്‍ഐ ഫ്യൂച്ചര്‍ എന്ന വെബ്‌സൈറ്റിലൂടെ 750 രൂപയാണ് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ പ്രതികരണം വന്നതിനുശേഷവും അംഗത്വ റെജിസ്‌ട്രേഷനായി നാലിരട്ടി പണം ഇനിയും ആവശ്യപ്പെടുമെന്ന് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.  പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത വേണം. തട്ടിപ്പുകാര്‍ക്കെതിരെ ഡിജിപിക്കും എന്‍ആര്‍ഐ സെല്ലിനും സൈബര്‍ ഡോമിനും പരാതി നല്‍കിയെന്നും ക്ഷേമനിധി ബോര്‍ഡ് സിഇഒ എം രാധാകൃഷ്ണന്‍ പറഞ്ഞു.

 

 

 

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.