×
login
ദാരിദ്രനിര്‍മാര്‍ജനത്തില്‍ നമ്പര്‍ 1;ക്രെഡിറ്റ് ഏറ്റെടുത്ത് പിണറായി;റിപ്പോര്‍ട്ട്‍ പിണറായി മുഖ്യമന്ത്രി ആകും മുന്‍പുള്ള സര്‍വേ പ്രകാരമെന്ന് നീതി ആയോഗ്

നീതി ആയോഗിന്റെ രേഖകളില്‍ എല്ലാം ഇതു വ്യക്തമാണ്. 2020ലെ കണക്കുകള്‍ ഇനി അപ്‌ഡേറ്റ് ചെയ്യുമെന്നാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യഥാര്‍ത്ഥത്തില്‍ സൂചികയില്‍ കേരളത്തിന് മികച്ച സ്ഥാനം ലഭിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം ഒന്നാമതെന്ന് നീതി ആയോഗ് സര്‍വേ വിവരം പുറത്തുവന്നതിനെ പിന്നാലെ പിണറായി വിജയനെ പുകഴ്ത്തി സിപിഎം സൈബര്‍ സംഘം രംഗത്തെത്തയിരുന്നു. തൊട്ടു പിന്നാലെ പിണറായി വിജയനും ക്രെഡിറ്റ് ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. ഒപ്പം, അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.  

എന്നാല്‍, എന്നാല്‍ നിലവിലെ സൂചിക തയ്യാറാക്കിയിരിക്കുന്നത് 2015 - 2016 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ്. അതായത് പിണറായി മുഖ്യമന്ത്രിയാകുന്നതിന് മുന്‍പുള്ള സര്‍വെ അടിസ്ഥാനമാക്കിയാണ്. ഇതോടെ വിഷയത്തില്‍ ക്രെഡിറ്റ് ഏറ്റെടുത്ത പിണറായിക്ക് അമളി പിണഞ്ഞു. നീതി ആയോഗിന്റെ രേഖകളില്‍ എല്ലാം ഇതു വ്യക്തമാണ്. 2020ലെ കണക്കുകള്‍ ഇനി അപ്‌ഡേറ്റ് ചെയ്യുമെന്നാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യഥാര്‍ത്ഥത്തില്‍ സൂചികയില്‍ കേരളത്തിന് മികച്ച സ്ഥാനം ലഭിച്ചത്  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഇതു സംബന്ധിച്ച പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം  മാത്രമാണ്.  

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്റെ പ്രധാന മാനകങ്ങള്‍. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാര്‍പ്പിടം, തുടങ്ങി നിരവധി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.


അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.

Facebook Post: https://www.facebook.com/PinarayiVijayan/posts/4647453485346445

 

 

 

 

    comment

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.