×
login
എസ്എസ്എല്‍സി‍, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈം ടേബിള്‍; ഉന്നതതല യോഗം തിങ്കളാഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകള്‍ അടയ്ക്കേണ്ട കാര്യമില്ലെന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച് റിസക് എടുക്കാന്‍ പറ്റില്ല. ഒരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സിപ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്എസ്എല്‍സി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂര്‍ത്തിയാവും. പരീക്ഷകളുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. സ്‌കൂളുകളുടെ മാര്‍ഗരേഖ പരിഷ്‌കരണം ഉള്‍പ്പെടെ ചര്‍ച്ചയാവുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ പെട്ടന്ന് അടയ്ക്കുമ്പോള്‍ ഉണ്ടാവുന്ന പരിഭ്രമം ഒഴിവാക്കാന്‍ വേണ്ടിയാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത് ഒരാഴ്ച കഴിഞ്ഞാക്കിയതെന്നും മന്ത്രി പറഞ്ഞു.  

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈം ടേബിള്‍ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ്, സിബിഎസ്ഇ മേഖലയ്ക്കും ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറുന്നത് ബാധകമാണ്. സ്‌കൂളുകള്‍ അടയ്ക്കേണ്ട കാര്യമില്ലെന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച് റിസക് എടുക്കാന്‍ പറ്റില്ല. ഒരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.  

കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനിച്ചത്. ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ് നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനിച്ചത്. ഫെബ്രുവരി രണ്ടാംവാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കാനും തീരുമാനമായി.  

 

 

 

    comment

    LATEST NEWS


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


    ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


    കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


    വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.