×
login
സയന്‍സ് വിഷയങ്ങള്‍ക്ക് പുനര്‍ മൂല്യനിര്‍ണയമില്ല; സൂക്ഷ്മ പരിശോധനക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27 വരെ

മറ്റ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ 27നു വൈകിട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കണം.

തിരുവനന്തപുരം: ഇരട്ട മൂല്യനിര്‍ണയം നടത്തിയ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം എന്നിവ ഉണ്ടായിരിക്കില്ലെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കെമിസ്ട്രി വിഷയത്തിലെ മൂല്യ നിര്‍ണയത്തിലെ അപാകത പരാതി ലഭിച്ചപ്പോള്‍ തന്നെ പരിഹരിച്ചു. മുല്യനിര്‍ണയത്തിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ നടപടി സ്വീകരിക്കും. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലെ പിഴവ് സംബന്ധിച്ച് മറുപടി നല്‍കിയില്ല. വാര്‍ത്താ സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മറ്റ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ 27നു വൈകിട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോറം മതിയാകും. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം ഉള്ളടക്കം ചെയ്യണം.

ഉത്തരക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. പുനര്‍ മൂല്യനിര്‍ണയ ഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും. സേ പരീക്ഷയുടേയും ഇംപ്രൂവ്‌മെന്റ് പരീക്ഷയുടേയും തീയതിയും വിശദാംശങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.


ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോര്‍കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിലടക്കമുള്ള കടുംപിടുത്തം വിജയ ശതമാനം കുറയാന്‍ കാരണമായി.  ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം. വിവാദവുമുണ്ടായ കെമിസ്ട്രി പരീക്ഷയിലെ വിജയ ശതമാനം 89.14 ആണ്. മുന്‍വര്‍ഷം 93.24 ആയിരുന്നു. സയന്‍സ് വിഭാഗത്തില്‍ നിന്ന് 980 പേരില്‍ 911 പേരും (92.96 ശതമാനം), ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 28,320 പേരില്‍ 12,977 പേരും (45.82ശതമാനം), കോമേഴ്‌സ് വിഭാഗത്തില്‍ നിന്ന് 15,590 പേരില്‍ 7,297 പേരും (46.81 ശതമാനം) ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 18,446 പേര്‍.

വിഎച്ച്എസ്‌സി വിഭാഗത്തില്‍ കേരള കലാമണ്ഡലം ആര്‍ട്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 67 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 58 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 86.57 ശതമാനം വിജയം. 44,890 വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി. ഇതില്‍ 21,185 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 47.19ശതമാനം വിജയം. 583 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി.

പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തിയ  നാലു ബധിര മൂക സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.  തിരുവനന്തപുരം ജഗതി, സിഎസ് ഐ  തിരുവല്ല, കുന്നംകുളം,  ഒറ്റപ്പാലം എന്നീ സ്‌കൂളുകളാണ് ഈ വിഭാഗത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.