×
login
മതപരമായ കാരണത്താല്‍ വാക്സിനെടുക്കാത്ത അധ്യാപകരുടെ മാത്രമല്ല, മറ്റുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പുറത്ത് വിടണം: സന്ദീപ് വാചസ്പതി

മതപരമായ കാരണത്താല്‍ വാക്സിനെടുക്കാത്ത അധ്യാപകരുടെ മാത്രമല്ല, മറ്റുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

തിരുവനന്തപുരം: മതപരമായ കാരണത്താല്‍ വാക്സിനെടുക്കാത്ത അധ്യാപകരുടെ മാത്രമല്ല, മറ്റുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇക്കാരണത്താല്‍ അധ്യാപകര്‍ക്ക്  മാത്രമല്ല മറ്റു  ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാചസ്പതിയുടെ പ്രതികരണം.

Facebook Post: https://www.facebook.com/sandeepvachaspati/posts/1543162999370630


സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ മാത്രം പുറത്തു വന്നാൽ മതിയോ? ഇതേ മതം മൂലം വാക്‌സിൻ എടുക്കാത്ത മറ്റ്‌ ഉദ്യോഗസ്ഥരും ഉണ്ടാവില്ലേ? അവരും സമൂഹത്തിൽ ഇടപഴകുന്നില്ലേ? അവരിൽ പൊലീസുകാർ, കെഎസ്ആർടിസി ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ എല്ലാം ഉള്ളവർ ഉണ്ടാവില്ലേ? ഇവർ ജനങ്ങളുമായി സമ്പർക്കത്തിൽ അല്ലേ?

സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ കോവിഡ് വാക്‌സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. മതപരമായ കാരണത്താൽ വാക്‌സിൻ വേണ്ടെന്ന് വെക്കാൻ ഇവർക്ക് അവകാശം ഉള്ളത് പോലെ സുരക്ഷാ കാരണങ്ങളാൽ ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ട്. അത് സർക്കാർ നിഷേധിക്കരുത്.

  comment

  LATEST NEWS


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.