×
login
മഠത്തിന്റെ മുകളില്‍ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്; കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് വീണതെങ്ങിനെയെന്ന് വ്യക്തമല്ല, പോലീസ് അന്വേഷണം തുടങ്ങി

വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊച്ചി : ആലുവയില്‍ കന്യാസ്ത്രീ മഠത്തിന്റെ മുകളില്‍ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരിയാണ്(52) വീണത്.  

ബുധനാഴ്ച പുലര്‍ച്ചെ കന്യാസ്ത്രീയെ താഴെ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

അതേസമയം ഇവര്‍ പുലര്‍ച്ചെ എങ്ങിനെയാണ് കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് വീണതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.