×
login
ഭാര്യക്ക് അശ്ലീല സന്ദേശം അയച്ചു; പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഭര്‍ത്താവും സംഘവും

അനുജിത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ഉടുമ്പന്നൂര്‍ സ്വദേശിയായ 23കാരന് മര്‍ദ്ദനമേറ്റത്. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു സംഭവം. അനുജിത്തിന്റെ ഭാര്യയ്ക്ക് യുവാവ് വ്യാജ ഐഡിയില്‍ നിന്നാണ് അശ്ലീല സന്ദേശം അയച്ചത്.

തൊടുപുഴ: സാമൂഹ്യമാധ്യമം വഴി യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ യുവാവിനെ ബന്ധുക്കളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കണ്ടെത്തി. കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാളിയാര്‍ മറ്റത്തില്‍ അനുജിത്ത് മോഹനന്‍(21), സഹോദരന്‍ അഭിജിത്ത് മോഹനന്‍(21), കോതമംഗലം തങ്കളം വാലയില്‍ ജിയോ കുര്യാക്കോസ്(33), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ അഷ്‌കര്‍ സിദ്ദിഖ്(23) എന്നിവരാണ് പിടിയിലായത്.

അനുജിത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ഉടുമ്പന്നൂര്‍ സ്വദേശിയായ 23കാരന് മര്‍ദ്ദനമേറ്റത്. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു സംഭവം. അനുജിത്തിന്റെ ഭാര്യയ്ക്ക് യുവാവ് വ്യാജ ഐഡിയില്‍ നിന്നാണ് അശ്ലീല സന്ദേശം അയച്ചത്. തുടര്‍ന്ന് പ്രതികള്‍ സോഷ്യല്‍മീഡിയ വഴി യുവാവിനെ കണ്ടെത്തി തൊടുപുഴയിലേക്ക് വിളിച്ച് വരുത്തി. കാറില്‍ കയറ്റി കൊണ്ടു പോയി കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ കറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി.

യുവാവിനെയുമായി രാത്രി കാറില്‍ കറങ്ങിയ പ്രതികള്‍ ശനിയാഴ്ച രാവിലെ ഇയാളെ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ തങ്ങള്‍ പിടികൂടുകയായിരുന്നെന്നും ഹാജരാക്കാന്‍ കൊണ്ടു വന്നതാണെന്നും ഇവര്‍ പറഞ്ഞു. യുവാവിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഡോക്ടറോട് ഇയാള്‍ മര്‍ദ്ദന വിവരം പറഞ്ഞത്. പരിശോധനയില്‍ ക്രൂര മര്‍ദ്ദനവും പീഡന ശ്രമം നടന്നതായും തെളിഞ്ഞു. ഇതേതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.