×
login
മുന്‍ സ്പീക്കര്‍‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജന‍യുടെ പ്രത്യേക താല്‍പര്യം

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍ നടക്കും. പൊന്നാനി തവനൂരിലെ വൃദ്ധസദനത്തില്‍ ഞായറാഴ്ച രാവിലെ 9നാണ് മകള്‍ നിരഞ്ജനയുടെ വിവാഹച്ചടങ്ങുകള്‍.

പൊന്നാനി: മുന്‍ സ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍ നടക്കും. പൊന്നാനി തവനൂരിലെ വൃദ്ധസദനത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 9നാണ്  മകള്‍ നിരഞ്ജനയുടെ വിവാഹച്ചടങ്ങുകള്‍.  

ഇപ്പോള്‍ നോര്‍ക്ക റൂട്സ് ഉപാധ്യക്ഷനായ ശ്രീരാമകൃഷ്ണന്‍ വളരെ കുറച്ചുപേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. ഈ പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.  


ആഡംബരങ്ങളില്ലാത്ത വിവാഹം എന്നതാണ് സങ്കല്‍പം. മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് വൃദ്ധസദനത്തില്‍വെച്ച്  വിവാഹം

തവനൂര്‍ വൃദ്ധസദനത്തില്‍ സ്ഥിരമായി ശ്രീരാമകൃഷ്ണനും കുടുംബവും സന്ദര്‍ശനം നടത്താറുണ്ട്. തിരുവനന്തപുരം പിടിപി നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്‍റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍.  

    comment

    LATEST NEWS


    പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


    വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.