×
login
ആര്‍എസ്എസ്‍ പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊല ; ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ; അറസ്റ്റിലായ രണ്ട് പേരും വെട്ടിക്കൊലയില്‍ പങ്കെടുത്തവര്‍

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭാരവാഹി തന്നെയാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭാരവാഹി തന്നെയാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

അറസ്റ്റിലായ രണ്ടുപേരും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായതിനാല്‍ ഈ സംഘടനയ്ക്ക് സഞ്ജിതിന്‍റെ കൊലപാതകവുമായുള്ള ബന്ധം മറച്ചുവെയ്ക്കാന്‍ കഴിയാത്ത വിധം വെളിപ്പെട്ടിരിക്കുകയാണ്. കൊലപാതക ശൈലിയിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് ഇത് പ്രൊഫഷണലായി കൊല ചെയ്യുന്നവരാണെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു.  

സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ തിങ്കളാഴ്ച നെന്മാറ സ്വദേശി സലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. സംഭവ സമയത്ത് വാഹനമോടിച്ചത് ഇയാളാണെന്നാണ് വിവരം.

ചൊവ്വാഴ്ച അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണഘട്ടത്തിലായതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് പോലീസ് പറയുന്നത്. സഞജിത്തിന്‍റെ കൊലപാതകത്തിൽ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.  

സംഭവത്തിൽ ഉൾപ്പെട്ടവർ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഒളിവില്‍ കഴിയുകയാണെന്ന്  പോലീസിന്  വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.