×
login
കേരളത്തില്‍ ആകെ ഒരു ഗോത്ര വര്‍ഗ്ഗ എംഎല്‍എ; ദ്രൗപതി മുര്‍മുവിന് കിട്ടിയത് ഒരു വോട്ടും

ദ്രൗപദി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ഗോത്ര വര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുമ്പോള്‍ പിന്തുണച്ച് വോട്ടു ചെയ്തതില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എയും എന്നത് കൗതുകമായി. ദ്രൗപതി മുര്‍മുവിന് ഒരു വോട്ടും കിട്ടില്ലന്ന ഉറപ്പുണ്ടായിരുന്ന കേരളത്തില്‍ നിന്ന് ആരാണ് മുര്‍മുവിന് വോട്ടു ചെയ്തത് എന്നതാകും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുക.

അബദ്ധത്തില്‍ വീണതോ മറിച്ചു കുത്തിയതോ എന്നതിലായിരിക്കും ചര്‍ച്ചകള്‍. മറിച്ചു കുത്തിയതെങ്കില്‍ ആര് എന്നതിലാകും ഇനി ഗവേഷണം. ഗോത്ര വിഭാഗക്കാരി എന്ന നിലയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ദ്രൗപതിക്ക് അനുകൂമായി പ്രതിപക്ഷത്തുള്ള ആ വിഭാഗത്തില്‍ പെട്ടവര്‍ ക്രോസ് വോട്ടു ചെയ്തിരുന്നു.


കേരളത്തില്‍ ആകെ ഒരാളാണ് ഗോത്ര വിഭാഗത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുള്ളത്. മാനന്തവാടിയില്‍നിന്നുള്ള സിപിഎം അംഗം ഒ.ആര്‍. കേളു. രാഷ്ട്രീയം വെച്ചു നോക്കിയാല്‍ കേളു ഒരു കാരണവശാലും മുര്‍മുവിന് വോട്ടിടില്ല. രാഷ്ട്രീയത്തിനപ്പുറം  എന്തെങ്കിലും ഉണ്ടോ എന്നതാണ് അറിയാനുള്ളത്.

ദ്രൗപദി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.