×
login
പ്രതിപക്ഷത്തിനെതിരെയുള്ള കേസ്, വാദി പ്രതിയായ സ്ഥിതിയെന്ന് വി.ഡി. സതീശന്‍‍; ബഹളം മൂലം 9 മിനിട്ടിനുള്ളില്‍ നിയമസഭാ സമ്മേളനം ഇന്നും അവസാനിപ്പിച്ചു

സഭാ ടിവിയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. എന്നിട്ടും ഇന്നത്തെ പ്രതിഷേധം സംപ്രേഷണം ചെയ്തിട്ടില്ല.

തിരുവനന്തപുരം : നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉന്നയിച്ചതോടെ സഭാ സമ്മേളനം വീണ്ടും അവസാനിപ്പിച്ചു. സഭ ആരംഭിച്ചതിന് പിന്നാലെ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഒമ്പത് മിനിട്ടുകള്‍ സഭാ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.  

സഭാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പിന്നാലെ സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ എഴുന്നേറ്റ് ബഹളം വച്ചു. പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവന്‍കുട്ടിക്ക് അറിയാമല്ലോയെന്ന് സതീശന്‍ ചോദിച്ചു.

സ്പീക്കറുടെ ചേംബറിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനേയും പ്രതിപക്ഷം വിമര്‍ശിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാദി പ്രതിയായ സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.  


ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ റോജി എം.ജോണ്‍, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎല്‍എമാര്‍ക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഷീന കുമാരിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണു കേസെടുത്തത്.

അതേസമയം സഭാ ടിവിയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. എന്നിട്ടും ഇന്നത്തെ പ്രതിഷേധം സംപ്രേഷണം ചെയ്തിട്ടില്ല. എന്നാല്‍ ഒരു സഭാ ടിവിക്കും മൂടിവെക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദം. കേരളത്തിലെ മാധ്യമങ്ങള്‍ അത് പുറത്തു വിടുമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. തിങ്കളാഴ്ച നിയമസഭ വീണ്ടും ചേരും.

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.