×
login
അഞ്ചു വര്‍ഷത്തില്‍ 500ല്‍ പരം അനധികൃത നിയമനങ്ങള്‍; തിരുവനന്തപുരം‍ കോര്‍പ്പറേഷനിലെ അഴിമതി വിരുദ്ധ സമരം ശക്തമാക്കുമെന്ന് ബിജെപി

കഴിഞ്ഞ കാലങ്ങളില്‍ മെഡിയ്ക്കല്‍ കോളേജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താല്കാലിക നിയമനങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണം. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ ,ക്രിമിനല്‍ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിയ്ക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ താല്കാലിക തസ്തികകളില്‍ നിയമിയ്ക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു സിപിഎം നേതാവിന്റെ കീഴില്‍ തഴച്ചു വളര്‍ന്നു കഴിഞ്ഞു.

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി വിരുദ്ധ സമരവും, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റെ അഡ്വ:വിവി രാജേഷ് പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ മെഡിയ്ക്കല്‍ കോളേജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താല്കാലിക നിയമനങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണം. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ ,ക്രിമിനല്‍ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിയ്ക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ താല്കാലിക തസ്തികകളില്‍ നിയമിയ്ക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു സിപിഎം നേതാവിന്റെ കീഴില്‍ തഴച്ചു വളര്‍ന്നു കഴിഞ്ഞു.


കഴിഞ്ഞ അഞ്ചു വര്‍ഷമായി 500ല്‍ പരം അനധികൃത നിയമനങ്ങളാണ് ഈ സംഘം നടത്തിയിട്ടുള്ളത്.ഓരോനിയമനത്തിനും ഒരു ലക്ഷം രൂപ കോഴപ്പണമായി വാങ്ങുന്നതിന് പുറമെ ഇവരുടെ മാസശമ്പളത്തില്‍ നിന്ന് ഓരോരുത്തരും ആയിരം രൂപവീതം മാസപ്പടിയായി ഈ സി പി എം നേതാവിന് നല്‌കേണ്ടതായുണ്ട്.തിരു:നഗരസഭയുടെ പലകെട്ടിടങ്ങളും ഓരോ വര്‍ഷവും ലേലത്തുക പുതുക്കാതെ സിപിഎം സംഘടനകളും,നേതാക്കളും കൈവശം വച്ചിരിയ്ക്കുകയാണ്.നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ കോര്‍പ്പറേഷനില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനമാണ് ഈ കെട്ടിടത്തിലെ ചില റൂമുകള്‍കേന്ദ്രീകരിച്ച് നടക്കുന്നത്.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ ഇന്നലെ ബിജെപി ,മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി പിരിഞ്ഞ് പോയശേഷം സിപിഎം അനുഭാവികളായ ചില പോലീസുദ്യോഗസ്ഥരാണ്  ആ കെട്ടിടത്തിലെ കണ്ണാടിച്ചില്ലുകള്‍ തകര്‍ത്തത്.കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ബിജെപി നടത്തുന്ന ജനകീയ സമരങ്ങളെ തകര്‍ക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സിപിഎമ്മും, പോലീസും ചേര്‍ന്ന് ഇത്തരത്തിലുള്ള നാടകങ്ങള്‍ നടത്തുന്നത്.ആറ് വനിതകളുള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസിനെയുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചും,ഭീഷണിപ്പെടുത്തിയും സമര രംഗത്തു നിന്ന് മാറ്റിനിറുത്തുവാന്‍ സി പിഎം നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും വി. വി. രാജേഷ് പറഞ്ഞു.

  comment

  LATEST NEWS


  ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.