×
login
സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ബസുകളുടെ കുതിച്ചോട്ടവും ബസ് ജീവനക്കാരുടെ അതിക്രമവും തടയുന്നതിന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ഉത്തരവില്‍ വ്യക്തമാക്കി.

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ  അതിക്രമം തടയുന്നതിനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ അമിത വേഗതയില്‍  ഓടുന്ന മസാഫി എന്ന് പേരുള്ള സ്വകാര്യ ബസിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ വടകര സ്വദേശി ടി.പി. വിജീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  

ബസുകളുടെ കുതിച്ചോട്ടവും ബസ് ജീവനക്കാരുടെ  അതിക്രമവും തടയുന്നതിന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവില്‍ വ്യക്തമാക്കി. വിജീഷിന്റെ  പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി. 

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ് ജീവനക്കാരുടെ മര്‍ദ്ദനം കാരണം തനിക്ക് രണ്ടാഴ്ച ജോലിക്ക് പോകാനായില്ലെന്നും ചികിത്സക്കായി ഏറെ പണം ചെലവായെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.  

 

 

 

  comment

  LATEST NEWS


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.