×
login
ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കള്‍ സംഘടിപ്പിച്ച 'അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി'യുടെ പ്രാരംഭം മുതല്‍ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരില്‍ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ഗോപിനാഥന്‍ നായര്‍.

നെയ്യാറ്റിന്‍കര : ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നെഞ്ചോട് ചേര്‍ത്ത ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ വിട പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന്‍ നായരുടെ (100) വിയോഗം. വിദ്യാര്‍ഥികാലം മുതല്‍ ഗാന്ധിമാര്‍ഗത്തിലായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയതലത്തില്‍ സിഖ്ഹിന്ദു സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തില്‍ സര്‍ക്കാരിന്റെ മീഡിയേറ്ററായി പ്രവര്‍ത്തിച്ചതും ഗോപിനാഥന്‍ നായരാണ്. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ അടുത്തു നിന്നു കാണുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്താണ് പി. ഗോപിനാഥന്‍ നായര്‍ ഗാന്ധിമാര്‍ഗത്തിലെത്തിയത്.


മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കള്‍ സംഘടിപ്പിച്ച 'അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി'യുടെ പ്രാരംഭം മുതല്‍ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരില്‍ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ഗോപിനാഥന്‍ നായര്‍. ഗാന്ധിജിയുടെ വേര്‍പാടിനു ശേഷം സര്‍വ സേവാ സംഘത്തിലും അഖിലേന്ത്യാ സര്‍വോദയ സംഘടനയിലും അദ്ദേഹം കര്‍മസമിതി അംഗമായി. കെ. കേളപ്പന്‍ അധ്യക്ഷനും ഗോപിനാഥന്‍ നായര്‍ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ 11 വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളില്‍ ശ്രമദാന പ്രസ്ഥാനം കേരളത്തില്‍ പരീക്ഷിച്ചു. കഴിഞ്ഞ മാസം വീടിനുള്ളില്‍ വീഴ്ചയുണ്ടായയതിനെ തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രകിയയും നടന്നു. ഇന്നലെ രാത്രി 8.45 ന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: സരസ്വതി അമ്മ

  comment
  • Tags:

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.