×
login
സെന്‍ട്രല്‍ റെയില്‍വേ‍സ്‌റ്റേഷനില്‍ പിഎസി പരിശോധന: പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്

പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റ് പാകിയത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നവര്‍ പാളത്തിലേക്ക് തെന്നിവീഴാന്‍ കാരണമാകുമെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അടിയന്തരമായിപരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിമുറിയില്‍ ഫഌ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതും ഫീഡിംഗ് റൂമിന് വെന്റിലേഷനില്ലാത്തതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണശാലയും പാചകശാലയും പരിശോധിച്ചു.

തിരുവനന്തപുരം: റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി(പിഎസി) ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘം തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ പരിശോധന നടത്തി. യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും ഉദ്ദേശിച്ചാണ് സ്‌റ്റേഷന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ള നിരവധി വീഴ്ചകളും കുറവുകളുമാണ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘം കണ്ടെത്തിയത്.

പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റ് പാകിയത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നവര്‍ പാളത്തിലേക്ക് തെന്നിവീഴാന്‍ കാരണമാകുമെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അടിയന്തരമായിപരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ശുചിമുറിയില്‍ ഫഌ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തതും ഫീഡിംഗ് റൂമിന് വെന്റിലേഷനില്ലാത്തതും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണശാലയും പാചകശാലയും പരിശോധിച്ചു. പായ്ക്കറ്റ് ചെയ്ത് വില്‍ക്കാന്‍ വച്ചിരുന്ന ഭക്ഷണങ്ങള്‍ സംഘം പരിശോധിച്ചു. പായ്ക്കിംഗ് തീയതിയും ബില്ലിലെ തുകയും പരശോധിച്ചു. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിനു മുന്നില്‍ യാത്രക്കാര്‍ക്ക് മഴനനയാതെ വരിയായി നിന്ന് ഓട്ടോടിക്കറ്റ് എടുക്കുന്നതിന് പന്തല്‍ ഒരുക്കണമെന്ന് ഓട്ടോ െ്രെഡവര്‍മാര്‍ പി.കെ.കൃഷ്ണദാസിന് നിവേദനം നല്‍കി. ടിന്‍ഷീറ്റുകൊണ്ട് തയ്യാറാക്കിയ കൗണ്ടറില്‍ ചുട്ടുപഴുത്ത വേനലില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ടും പറഞ്ഞു. അതിന് ഉടന്‍തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പരിഹരിക്കാമെന്ന് പി.കെ.കൃഷ്ണദാസ് മറുപടിയും നല്‍കി.


യാത്രക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാറ്റ്‌ഫോമില്‍ ചിലയിടങ്ങളില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കസേരയിട്ടിട്ടുള്ള സ്ഥലത്തുനിന്നും മാറിയാണ് ഫാന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ വിവരം തിരക്കുന്നതിന് പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്കിറങ്ങണമെന്ന യാത്രക്കാരുടെ പരാതിയും ഉണ്ടായി. ചില ശുചിമുറികള്‍ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്നതിനെക്കുറിച്ചും യാത്രക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ അത് അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വരുംദിവസങ്ങളില്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഉറപ്പും നല്‍കി. പരിഹരിക്കേണ്ട വിഷയങ്ങള്‍ പരിശോധനാസമിതി രേഖപ്പെടുത്തുകയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയം അടിയന്തര പരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

റയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനൊപ്പം അംഗങ്ങളായ കൈലാസ് വര്‍മ്മ(മുംബൈ), മധുസൂദനന്‍(ബാംഗ്ലൂര്‍), ദിലീപ് മാലിക്(ഒറീസ), രവിചന്ദ്രന്‍(ചെന്നൈ), അഭിജിത് ദാസ(വെസ്റ്റ് ബംഗാള്‍), ഉമാറാണി)തെലുങ്കാന) എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ 15 മുതല്‍ സംഘം തിരുവനന്തപുരം ഡിവിഷണിലെ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ജെറിന്‍ദേവ്, റെയില്‍വെ ആര്‍പിഎഫ് മേധാവികള്‍ എന്നിവരും സംഘത്തെ അനുഗമിച്ചു. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളും യാത്രക്കാരില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട് കേന്ദ്ര റയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കും.

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.