×
login
ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി, പുറത്ത് ഇടിച്ചു; : പടന്ന യുപി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

അധ്യാപകന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആരോപണ വിധേയനായ അധ്യാപകന്‍ ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്.

കാസര്‍കോഡ് : പടന്ന സര്‍ക്കാര്‍ യുപി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണക്ക് തെറ്റിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയെന്നും, വിദ്യാര്‍ത്ഥിനിയുടെ പുറത്ത് അധ്യാപകന്‍ ഇടിച്ചെന്നുമാണ് ആരോപണം.  

കഴിഞ്ഞ മാസം 19 നാണ് സംഭവം. യുപി സ്‌കൂള്‍ അധ്യാപകന്‍ മനോജിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും കഴുത്ത് വേദന ഇപ്പോഴും മാറിയിട്ടില്ല. വീണ്ടും ആ സ്‌കൂളിലേക്ക് പോകാന്‍ പേടിയാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. അതേസമയം സംഭവം സ്‌കൂളില്‍ അറിയിച്ചെങ്കിലും അധ്യാപകനെതിരെ നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇത് പുറത്തറിയുന്നത്.  


അധ്യാപകനെ സ്ഥലം മാറ്റാമെന്ന മധ്യസ്ഥരുടെ ഉറപ്പിലാണ് ആദ്യം പോലീസില്‍ പരാതി നല്‍കാതിരുന്നത്. പിന്നീട് നടപടിയുണ്ടാകാത്തതിനാല്‍ പിന്നീട് ബാലാവകാശ കമ്മീഷനിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. കുട്ടിയെ അവിടെ നിന്നും മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയതായും പിതാവ് പറഞ്ഞു

സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പോലീസും കേസെടുത്തു. അതേസമയം അധ്യാപകന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആരോപണ വിധേയനായ അധ്യാപകന്‍ ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്.

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.