login
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

രണ്ട് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചില കര്‍ഷകര്‍ നെല്ല് കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മില്ലുടമകളും സപ്ലൈക്കോ എംഡിയുമായി ഇന്നലെ കൊച്ചിയില്‍ നടത്താനിരുന്ന ചര്‍ച്ച നടന്നില്ല.

കോട്ടയം: അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ പാടശേഖരങ്ങളില്‍ നിന്നു നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ രാപ്പകൽ സമരം തുടങ്ങി. ജില്ലാ പാഡി ഓഫീസിന് മുന്നിലാണ് സമരം. സംഭരിക്കുന്ന നെല്ലിന്റെ അളവിൽ അധിക കിഴിവ് വേണമെന്ന മില്ല് ഉടമകളുടെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണം.

രണ്ട് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചില കര്‍ഷകര്‍ നെല്ല് കത്തിച്ചുകളയുകയും ചെയ്തിരുന്നു.  ഇതേതുടര്‍ന്ന് മില്ലുടമകളും സപ്ലൈക്കോ എംഡിയുമായി ഇന്നലെ കൊച്ചിയില്‍ നടത്താനിരുന്ന ചര്‍ച്ച നടന്നില്ല.  ക്വിന്റലിന് മൂന്ന് കിലോ വരെ കിഴിവ് നൽകാൻ കർഷകർ തയാറാണ്. എന്നാൽ ആറ് കിലോ കിഴിവ് വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംയുക്ത കർഷക സമിതി അറിയിച്ചു.  

22 ദിവസത്തിലധികമായി ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുകയാണ്. കര്‍ഷകര്‍ പാഡി ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല.   നെല്ല് ഉടന്‍ എടുക്കുക, കിഴിവ് കൂട്ടുന്നത് ഒഴിവാക്കുക എന്നി ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.  കാര്‍ഷിക മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.  

പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്പരിഹാരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെ കൊവിഡ് പ്രതിസന്ധിയും മറികടന്ന് കൃഷിയിറക്കിയപ്പോഴാണ് നെല്ല് സംഭരണം മുടങ്ങിയത്.

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.