×
login
ഹോട്ടലില്‍ വന്നത് പാഴ്സല്‍ വാങ്ങാന്‍; യുവാവ് കയറി പിടിച്ചു; പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത് അതിനാല്‍; വീഡിയോ പുറത്തായിട്ടും കള്ളം പറഞ്ഞ് രമ്യ ഹരിദാസ്

''പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കും'' രമ്യ ഹരിദാസ് പറഞ്ഞു. എന്നാല്‍, പുറത്തുവന്ന വീഡിയോയില്‍ ഈ ആരോപണം കള്ളമാണെന്ന് വ്യക്തമാകും.

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്ത യുവാവിനെതിരെ വ്യാജ ആരോപണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.  പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി ഒരു ചാനലിനോട് പറഞ്ഞു.  

''പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കും'' രമ്യ ഹരിദാസ് പറഞ്ഞു.  എന്നാല്‍, പുറത്തുവന്ന വീഡിയോയില്‍ ഈ ആരോപണം കള്ളമാണെന്ന് വ്യക്തമാകും. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം , റിയാസ് മുക്കോളി തുടങ്ങിയവരാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില ഭക്ഷണം കഴിക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തതോടെ ഇവര്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഭക്ഷണവിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി.

Facebook Post: https://www.facebook.com/ThinkOverKerala/posts/2929531517285840

താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യഹരിദാസ് മറുപടി നല്‍കി. പാര്‍സലെടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. കുടുങ്ങിയെന്ന മനസിലായ രമ്യഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി. ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചു.

ഫോണ്‍ പിടിച്ചുവാങ്ങാനും  ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി. യുവാവെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് വ്യാജ ആരോപണവുമായി രമ്യ രംഗത്തെത്തിയിരിക്കുന്നത്.  

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.