×
login
മില്‍മ പ്ലാന്റില്‍ അമോണിയം വാതകചോര്‍ച്ച, ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് നാട്ടുകാര്‍; അമോണിയം ലൈനുകള്‍ മാറ്റുന്നതിനിടെയുണ്ടായ സ്‌മെല്ലെന്ന് അധികൃതര്‍

നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം. ചുമ, ഛര്‍ദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ പോയെന്നും നാട്ടുകാര്‍

പാലക്കാട് : കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ചയുണ്ടായതായി ആരോപണം. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അമ്പലക്കാട് കോളനിയിലെ ആളുകള്‍ക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  

നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം. ചുമ, ഛര്‍ദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ പോയെന്നും ഇവിടത്തെ നാട്ടുകാര്‍ പറയുന്നു. മുന്നേയും കുറെ തവണ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇവിടുത്തുകാര്‍ പറയുന്നത്.  

മൂന്ന് മാസം, ആറ് മാസം കൂടുമ്പോള്‍ പരിശോധിച്ച് അമോണിയം ലൈനുകള്‍ മാറ്റാറുണ്ട്. അപ്പോള്‍ ചെറിയ തോതിലുള്ള സ്‌മെല്‍ ഉണ്ടാകാറുണ്ട്.  ഇനിമുതല്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കാമെന്നും കുറച്ചുകൂടി മുന്‍കരുതലെടുത്തും സമീപത്തെ ആളുകളെ അറിയിച്ചുകൊണ്ടും നടപടികള്‍ കൈക്കൊള്ളാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം അമോണിയം പ്ലാന്റില്‍ നിന്നുള്ള ചോര്‍ച്ച ആളുകളെ ബാധിക്കാതിരിക്കാന്‍ വീടുകളുടെ നേരെയുള്ള ഭാഗം കവര്‍ ചെയ്ത് കൊടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.