പാലക്കാട്: പോക്സോ കേസില്‍ പിടിയിലായ പ്രതിക്ക് 64 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. പാലക്കാട് കൊപ്പത്ത് പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നതാണ് കേസ്.
പ്രതി ഇബ്രാഹിമിന് 64 വര്‍ഷം കഠിനതടവും, 2 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പട്ടാമ്പി അതിവേഗ സെഷന്‍സ് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: