login
പാലാരിവട്ടം‍ മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും

പാലം പണിക്ക് മേല്‍ നോട്ടം വഹിച്ച് ഇ. ശ്രീധരന്റെ പേര് ആരും പരാമര്‍ശിച്ചില്ല. ഇതോടെ സമയ ബന്ധിതമായി പാലം പണി പൂര്‍ത്താക്കാന്‍ മേല്‍നോട്ടം വഹിച്ച ഇ.ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകരും പാലത്തിലൂടെ പ്രകടനം നടത്തി.

കൊച്ചി : നിര്‍മാണം പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെയാണ് പാലം തുറന്നുകൊടത്തത്. എന്നാല്‍ പാലം മന്ത്രി ജി. സുധാകരനെത്തുകയും ആദ്യ യാത്രക്കാരനായി പാലത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  

പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊടികളേന്തി റാലിയുമായി പാലത്തില്‍ യാത്ര ചെയ്യുകയും ചെയ്തു. സമയ ബന്ധിതമായി പാലം പണി പൂര്‍ത്താക്കാന്‍ മേല്‍നോട്ടം വഹിച്ച ഇ.ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. ഡിഎംആര്‍സി ഉദ്യോഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാന്‍ എത്തി.

അതിനിടെ പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റ്. വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ വരികള്‍ പരാമര്‍ശിച്ച് തൊഴിലാളികളെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പേര് പരാമര്‍ശിച്ചില്ല. 18 മാസം വേണമെന്ന് കരുതിയ പാലത്തിന്റെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞെങ്കിലും മേല്‍നോട്ടം വഹിച്ച ഇ. ശ്രീധരനെക്കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയില്ല.

എന്നാല്‍ മുഖ്യമന്ത്രി മറന്നെങ്കിലും ഇ ശ്രീധരനെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭിനന്ദിച്ചു. ഡിഎംആര്‍സി, ഊരാളുങ്കല്‍ സൊസൈറ്റി, ഇ ശ്രീധരന്‍ എന്നീ കൂട്ടായ്മകളുടെ വിജയമാണ് പാലാരിവട്ടം പാലമെന്ന് ജി സുധാകരന്‍ പറഞ്ഞു. നാടിന്റെ വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

 

 

 

 

  comment

  LATEST NEWS


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.