×
login
ഭക്ഷണത്തില്‍ മന്ത്രിച്ചൂതിയ പുരോഹിതന്‍ ചെയ്തത് അനാചാരം; തുപ്പിയ ഭക്ഷണമല്ല ഹലാല്‍‍; അനുവദനീയം എന്നു മാത്രം അര്‍ത്ഥമെന്ന് പാളയം ഇമാം

ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുതെന്നത് പ്രവാചകന്റെ കല്‍പ്പനയാണ്.

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പരമത വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. തുപ്പിയ ഭക്ഷണമാണ് ഹലാല്‍ എന്നത് വസ്തുതാ വിരുദ്ധമാണ്. അനുവദനീയം എന്നാണ് ഹലാല്‍ എന്നതിന്റെ അര്‍ത്ഥം. അറവ് നടത്തുമ്പോള്‍ ദൈവനാമം ഉരുവിടുക, ഉരുവിന്റെ രക്തം പൂര്‍ണ്ണമായും വാര്‍ന്ന് പോവുക തുടങ്ങിയ മര്യാദകള്‍ പാലി ക്കേണ്ടതുണ്ട്. അതുപോലെ മദ്യം, പന്നിമാംസം എന്നിവയോ, അവ അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളോ മുസ്ലിങ്ങള്‍ക്ക് അനുവദനീയമല്ല. ഈ മര്യാദകള്‍ പാലിച്ചൊരുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന് മാത്രമേ ഹലാല്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നുള്ളൂ.

ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുതെന്നത് പ്രവാചകന്റെ കല്‍പ്പനയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന്‍ അനാചാരമാണ് ചെയ്തത്. വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ചിത്രങ്ങളെ പൊക്കിപ്പിടിച്ച് തെറ്റായ പ്രചരണം നടത്തുകയാണ് ചിലര്‍. നമ്മുടെ മതസൗഹാര്‍ദ്ദത്തെയും കച്ചവടമേഖലയെയും തകര്‍ക്കുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.

 

 

 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.