login
പള്ളിവാസലില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന സംഭവം: പ്രതി അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബൈസണ്‍ വാലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച രാത്രിയോടെയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്തിന് സമാപത്തായി കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.

ഇടുക്കി : പതിനേഴുകാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ അരുണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപത്തായി തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  

പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചതില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരെ ആയിരുന്നു ഇത്. മൃതദേഹം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്ഥലം ഉടമ വേഗം പോലീസിനെ അറിയിക്കുകയായിരുന്നു.  

ബൈസണ്‍ വാലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച രാത്രിയോടെയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്തിന് സമാപത്തായി കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ സമയം കഴിഞ്ഞും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രേഷ്മയുടെ അച്ഛന്റെ അര്‍ദ്ധ സഹോദരനായ കോതമംഗലം സ്വദേശി അരുണ്‍, പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

 

 

  comment

  LATEST NEWS


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.