×
login
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; സെക്കന്‍ഡില്‍ 25 മുതല്‍ 100 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കും, പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത

ജനവാസ മേഖലയില്‍ പമ്പയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്റര്‍ വരെ ഉയരുന്ന വിധത്തിലാണ് വെള്ളം ഒഴുക്കി വിടുന്നത്.

പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 25 മുതല്‍ 100 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടുന്നത്. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയില്‍ വെള്ളം എത്തുകയുള്ളൂ. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  

ജനവാസ മേഖലയില്‍ പമ്പയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്റര്‍ വരെ ഉയരുന്ന വിധത്തിലാണ് വെള്ളം ഒഴുക്കി വിടുന്നത്. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഇത്. ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരി മല തീര്‍ത്ഥാടകര്‍ പമ്പയില്‍ കുളിക്കുന്നത് ഒഴിവാക്കാനും ്ധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ശബരമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ശബരിമല വനത്തിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും നിര്‍ത്താതെ പെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പമ്പ ത്രിവേണിയില്‍ ക്രമാധീതമായി ജലനിരപ്പ് ഉയര്‍ന്നതും ആശങ്കയുണ്ടാക്കി. 

ഇതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.  പിന്നീട് രാവിലെ കാലാവസ്ഥ അനുകൂലമായതോടെ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരും ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യനും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നീയന്ത്രണങ്ങള്‍ നീക്കി.


 

 

 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.